ദിലീപ് ചിത്രം തങ്കമണിയുടെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ എന്ന നിലയില്‍ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
യൂട്യൂബില്‍ ട്രെയിലർ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇതിനോടകം 9 ലക്ഷം പേരാണ് തങ്കമണിയുടെ ട്രെയിലർ കണ്ടിരിക്കുന്നത്. ജനപ്രിയ നായകന്റെ വേഷപ്പകർച്ചയായിരിക്കും സിനിമ എന്ന തരത്തിലാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.
തങ്കമണി എന്ന ഗ്രാമത്തിന് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങളാണ് ട്രെയിലറില്‍ കാണിക്കുന്നത്. രണ്ട് കാലഘട്ടത്തിലെ വേഷപ്പകർച്ചയില്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് ദിലീപ് എത്തിയിരിക്കുന്നത്. ദിലീപിന്റെ 148-ാമത്തെ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രം മാർച്ച് 7-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.