Image

100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ 'മഞ്ഞുമ്മല്‍ ബോയ്സ്'

Published on 04 March, 2024
100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച്‌ 'മഞ്ഞുമ്മല്‍ ബോയ്സ്'

100 കോടി ക്ലബില്‍ കയറി 'മഞ്ഞുമ്മല്‍ ബോയ്സ്’. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടിയില്‍ എത്തുന്ന രണ്ടാമത് ചിത്രമായിരിക്കയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’.

തമിഴ്‌നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് പോയ ദിവസങ്ങളില്‍ നേടി കൊടുത്തത്. ആഗോളതലത്തില്‍ 100 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് അനലിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.

‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നു നാലാമത് ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ 15 കോടിയിലധികം രൂപ കളക്‌ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് തെലുങ്കിലേക്കാണ് മൊഴിമാറ്റുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകൻ ചിദംബരം തന്നെയാണ് അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക