Image

മസ്തിഷ്‌കത്തില്‍ ട്യൂമർ സാന്നിധ്യം ; നടൻ അജിത്തിന് ശസ്ത്രക്രിയ കഴിഞ്ഞതായി റിപ്പോർട്ട്

Published on 08 March, 2024
മസ്തിഷ്‌കത്തില്‍ ട്യൂമർ സാന്നിധ്യം ; നടൻ അജിത്തിന് ശസ്ത്രക്രിയ കഴിഞ്ഞതായി റിപ്പോർട്ട്

ചെന്നൈ: നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്.

വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയില്‍ അജിത്തിന്റെ മസ്തിഷ്‌കത്തില്‍ ട്യൂമറിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് മധുരയില്‍ നിന്നും കേരളത്തില്‍ നിന്നും രണ്ട് വിദഗ്ധ ഡോക്ടർമാരെ ചെന്നൈയില്‍ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു.ഏകദേശം 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നതെന്നുമാണ് വിവരങ്ങള്‍. അജിത്ത് ആരോഗ്യവാനാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അജിത്ത് ചികിത്സയിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക