Image

വനിതാദിനം (അല്ല പിന്നെ- 83: രാജൻ കിണറ്റിങ്കര)

Published on 09 March, 2024
വനിതാദിനം (അല്ല പിന്നെ- 83: രാജൻ കിണറ്റിങ്കര)

ശശി : ഓഹ്, ഇന്നത്തെ ദിവസം വല്ലാത്തൊരു ദിവസമായിരുന്നു. ക്ഷീണിച്ച് ഒരു വകയായി -

സുഹാസിനി : അതെന്ത് പറ്റി ?

ശശി : വനിതാ ദിനമായിരുന്നില്ലേ ഇന്ന് '

സുഹാസിനി : അതിന് നിങ്ങൾക്കെന്താ ക്ഷീണം?

ശശി : എടീ, രാവിലെ മുതൽ സ്ത്രീയെ കുറിച്ച് എഴുതിയത് 8  കവിതകളാ, പിന്നെ കുറെ കിട്ടിലൻ സ്റ്റാറ്റസും

സുഹാസിനി : രാവിലെ എണിറ്റ് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി, തുണിയലക്കി, ഉച്ചക്കുള്ള ചോറും സാമ്പാറും മെഴുക്ക് പുരട്ടിയും ഉണ്ടാക്കി, അത് കഴിഞ്ഞ് അമ്പലത്തിൽ പോയി വന്നു. എന്നിട്ടും എനിക്ക് ക്ഷീണമില്ലല്ലോ

ശശി : നീ ഉച്ചക്ക് സാമ്പാറ് ഉണ്ടാക്കിയോ?  ഞാൻ മോര് കൂട്ടാനാന്നാ കരുതിയത്

സുഹാസിനി :  മോബൈലിൽ ചുരണ്ടി ഊണ് കഴിച്ചാൽ സാമ്പാറ് നെയ് പായസമാണെന്ന് വരെ തോന്നും

ശശി : എന്തായാലും എൻ്റെ നടുവൊടിഞ്ഞു.

സുഹാസിനി :  ശിലമില്ലാത്ത കാര്യങ്ങൾ ചെയ്താൽ അങ്ങനാ, ക്ഷീണം തോന്നും

ശശി : എന്ത് ശിലമില്ലാത്തത്?

സുഹാസിനി : കൊല്ലത്തിൽ ഒരിക്കലല്ലേ ഉള്ളു ഈ വനിതാ സ്നേഹം.. അല്ല പിന്നെ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക