പാർശ്വവൽക്കരിയ്ക്കപ്പെട്ട
വ്യവസ്ഥിതികൾക്കിടയിൽ സമത്വവൽക്കരി -
യ്ക്കപ്പെടുന്ന
സമൂഹത്തിലാണിന്നും നീ!
പിന്നാമ്പുറങ്ങളിൽ മാറ്റി നിർത്തപ്പെടുന്നവർക്കായ്
അവനവനെയറിയാതെ
എരിഞ്ഞു തീരുന്ന ജീവിതങ്ങൾക്കായ്
അതിജീവനത്തിൻ്റെ കരുത്തുമായ്
പെണ്ണഴകായ് മാറിയവർക്കായ് വർഷത്തിലൊരു ദിനം
വനിതാ ദിനം!
ഇരിപ്പിടം നിഷേധിയ്ക്കപ്പെട്ടവർക്കായ് മാറ്റിവയ്ക്കപ്പെട്ട ഇരിപ്പിടങ്ങൾ
അവസരം നിഷേധിയ്ക്കപ്പെട്ടവർക്കായ്
കരുതിവച്ചിരിയ്ക്കുന്ന നീക്കിയിരുപ്പുകൾക്കിടയിൽ പെട്ട്
സ്വത്വം നഷ്ടപ്പെടാതെ ഉയർത്തെഴുന്നേൽക്കുന്നവൾ വർഷത്തിലെ മുഴുവൻ ദിനങ്ങളും തൻ്റേതാക്കുന്ന ദിനങ്ങൾക്കായി ഏറെ നാളായി കാത്തിരിയ്ക്കുന്നു ഞാൻ!