Image

ഡിജിറ്റൽ യുഗം (അല്ല പിന്നെ -85:രാജൻ കിണറ്റിങ്കര)

Published on 15 March, 2024
ഡിജിറ്റൽ യുഗം (അല്ല പിന്നെ -85:രാജൻ കിണറ്റിങ്കര)

ശശി:  നമ്മുടെ വീടും അടുക്കളയും ഡിജിറ്റലായാൽ എന്ത് രസാവും ല്ലേ.

സുഹാസിനി :  അതെങ്ങനെ അത് ?

ശശി : ഒരു PIN അടിച്ചാൽ അല്ലെങ്കിൽ കാർഡ് ഇട്ടാൽ മതി, എല്ലാം റെഡി.

സുഹാസിനി : എങ്കിൽ പിന്നെ ബാത്ത്റൂമും ടോയ്ലറ്റും കൂടി ഡിജിറ്റലാക്കാം.

ശശി :  ഇനി വരുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലമാ. എല്ലാം വരും സാവധാനത്തിൽ

സുഹാസിനി :  നിങ്ങൾക്ക് കവിത എഴുതാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോഗിക്കാം.

ശശി : അടുക്കള ഡിജിറ്റലായാൽ പാചകം ചെയുണ്ട, വിളമ്പണ്ട, പാത്രം കഴുകണ്ട . എല്ലാം ഒരു PIN നമ്പർ കൊണ്ട് കഴിയും

സുഹാസിനി : ആ സൗകര്യം ഇപ്പഴും ഉണ്ട്.

ശശി : അതെവിടെ ?

സുഹാസിനി : അതിനെ ഹോട്ടൽ എന്ന് പറയും. PIN നമ്പർ  അടിക്കുക ഭക്ഷണം കഴിച്ച് ബില്ല് വരുമ്പോഴാണെന്ന് മാത്രം . അല്ല പിന്നെ!!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക