Image

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവല്‍; ഒഫീഷ്യല്‍ സെലക്ഷന്‍ ലിസ്റ്റ് പുറത്തുവിട്ടു

Published on 18 March, 2024
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവല്‍; ഒഫീഷ്യല്‍ സെലക്ഷന്‍ ലിസ്റ്റ് പുറത്തുവിട്ടു

ഇന്‍ഡീപെന്‍ഡന്റ് ഹൊറര്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കാസാബ്ലാങ്ക ഫിലിം ഫാക്ടറി സംഘടിപ്പിക്കുന്ന മൂന്നാമത് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ടു. അമേരിക്കന്‍ ചിത്രങ്ങളായ 'എന്റര്‍ ദി റൂം', 'ലാ ഹാസിന്റ', 'ഇന്‍ക്യൂബേറ്റ്', 'നോട്ട് ആന്‍ എക്‌സിറ്റ്' കൂടാതെ ഓസ്ട്രേലിയന്‍ ചിത്രമായ 'നൈറ്റ് വര്‍ക്സ്' എന്നീ ചിത്രങ്ങളാണ് ഫൈനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.

ഇതൊരു വാര്‍ഷിക ഫിലിം ഫെസ്റ്റിവലാണ്. മാര്‍ച്ച് 20 ന് നടക്കുന്ന പ്രൈവറ്റ് സ്‌ക്രീനിങ്ങിലൂടെ ജൂറികള്‍ വിജയികളെ വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും ചലച്ചിത്ര സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് ഈ ഹൊറര്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടര്‍.

reference: https://www.instagram.com/p/C4pK5-lhAAQ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക