Image

ആദരാഞ്ജലി (അല്ല പിന്നെ- 88) -രാജന്‍ കിണറ്റിങ്കര

രാജന്‍ കിണറ്റിങ്കര Published on 18 March, 2024
ആദരാഞ്ജലി (അല്ല പിന്നെ- 88) -രാജന്‍ കിണറ്റിങ്കര

ശശി : നീയിന്നലെ ഗ്രൂപ്പിലെ ഒരു വിവാഹ ഫോട്ടോക്ക് കീഴെ ആദരാഞ്ജലികള്‍ എന്ന് എഴുതി കണ്ടു

സുഹാസിനി :  അതേയ്, പിറന്നാള്‍, മരണം, നൂല് കെട്ട്, ചോറൂണ്, പേരിടല്‍, കല്യാണം, പ്രീ വെഡിംഗ് ഇതിനൊക്കെ പ്രത്യേകം പ്രത്യേകം ഇമോജികള്‍ തയ്യാറാക്കി വച്ചതാ, ഇടുമ്പോള്‍ അബദ്ധത്തില്‍ മാറിപ്പോയതാ

ശശി : എങ്കിലത് ഡിലിറ്റ് ചെയ്തുകൂടെ?

സുഹാസിനി :  അയ്യോ അത് പറ്റില്ല. എന്റെ ആദരാഞ്ജലിക്ക് ലൈക്കടിച്ചവരുണ്ട്. ഡിലീറ്റ് ചെയ്താല്‍ അവര്‍ക്ക് വിഷമമാവും

ശശി :   സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

സുഹാസിനി : ഓ, അല്ലെങ്കിലും അതത്ര കുഴപ്പമുള്ള വാക്കൊന്നുമല്ല, ആദരവോടെ തൊഴുക എന്നേ ആദരാഞ്ജലിക്ക് അര്‍ത്ഥമുള്ളു

ശശി :  കല്യാണം കഴിച്ചവരെയാണോ ആദരവോടെ തൊഴുന്നത്?

സുഹാസിനി : ധീരന്‍മാരെയും സാഹസികരേയും ആദരിച്ചാല്‍ എന്താ തെറ്റ്?

ശശി : കല്യാണ ഫോട്ടോയില്‍ എന്ത് സാഹസികത ?

സുഹാസിനി : സാഹസികരല്ലാതെ പിന്നെ ഭീരുക്കളാണോ കല്യാണം കഴിക്കുക. അല്ല പിന്നെ. 

Join WhatsApp News
Sudhir Panikkaveetil 2024-03-18 10:33:58
സോഷ്യൽ മീഡിയയിൽ അശ്രദ്ധയോടെ ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾക്ക് നേരെയുള്ള ഒരു നർമ്മവീക്ഷണമാണ് ശ്രീ രാജൻ കിണറ്റിങ്കര കാഴ്ചവച്ചിരിക്കുന്നത്. വിവാഹഫോട്ടോക്ക് ചുവട്ടിൽ ആദരാജ്ഞലി എന്നെഴുതിയാൽ തെറ്റില്ലെന്ന് സ്ഥാപിക്കയും. ശരിയാണ് ഓരോ അവസരങ്ങൾക്കും മനുഷ്യർ വാക്കുകൾ ഉണ്ടാക്കിവച്ചിരിക്കുന്നു. അതുകൊണ്ടു വാക്കിന്റെ അർഥം മാറുന്നില്ല. കൈകൂപ്പിക്കൊണ്ട് (അഞ്ജലി) ആദരവ് പ്രകടിപ്പിക്കുക, അത് മൃതശരീരത്തിനു മുന്നിൽ മാത്രമേ പാടുള്ളു എന്ന സാധാരണ മനുഷ്യന്റെ ചിന്തകളെ ഇളക്കയാണ് ശ്രീ രാജൻ. തന്നെയുമല്ല വിവാഹം പരിശുദ്ധ കർമ്മമാണെങ്കിലും അതിനു തുനിയാൻ ഇത്തിരി കരളുറപ്പോക്കെ വേണമെന്ന ഉറപ്പിൽ അവർക്ക് ഒരു ആദരാജ്ഞലി അർപ്പിക്കയാണ് സുഹാസിനി. നർമ്മത്തിലൂടെ ചിന്തിപ്പിക്കുക എന്ന കർമ്മം എഴുത്തുകാരൻ നന്നായി നിർവഹിച്ചിരിക്കുന്നു.
ബ്രോക്കർ മത്തായി 2024-03-18 12:33:37
വിവാഹ ഫോട്ടോക്ക് കീഴെ ആദരാഞ്ജലികള്‍ എഴുതിയപ്പോൾ അതിന് ലൈക് അടിച്ചവർ മരിച്ചു ജീവിക്കുന്നവരായിരിക്കും അവർ അവരുടെ മരണം സ്വപ്‍നം കാണുന്നുണ്ടായിരിക്കും . എന്തായാലും എനിക്ക് ഇതിൽ പങ്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക