Image

മൂന്നാമത് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു

Published on 20 March, 2024
മൂന്നാമത് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഇന്‍ഡീപെന്‍ഡന്റ് ഹൊറര്‍ സിനിമകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കാസാബ്ലാങ്ക ഫിലിം ഫാക്ടറി സംഘടിപ്പിക്കുന്ന മൂന്നാമത് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് ഈ ഐ. എം. ഡി. ബി. യോഗ്യത നേടിയ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടര്‍. 


അമേരിക്കന്‍ ചിത്രമായ 'എന്റര്‍ ദി റൂം' മികച്ച ഹൊറര്‍ ചിത്രം, മികച്ച സംവിധായകന്‍ (ഹാരി വാള്‍ഡ്മാന്‍), ബെസ്റ്റ് ആക്ടര്‍ (പീറ്റര്‍ മാസ്റ്റിന്), സ്‌പെഷ്യല്‍ മെന്‍ഷന്‍ ഇന്‍ ആക്ടിങ് (റിച്ച് ഹോള്‍ട്ടന്‍), ബെസ്റ്റ് ഛായാഗ്രാഹകന്‍ (ലാന്‍സ് എലിയോട് ആദംസ്), മികച്ച എഡിറ്റര്‍ (ഹാരി വാള്‍ഡ്മാന്‍) എന്നീ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി.


അലക്‌സാണ്ടര്‍ വാള്‍ക്കര്‍ മില്ലര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം 'ഇന്‍ക്യൂബേറ്റ്' സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ മെന്‍ഷന്‍ കരസ്ഥമാക്കിയപ്പോള്‍ ജോനാഥന്‍ നോളന്‍ സംവിധാനം ചെയ്ത 'നൈറ്റ് വര്‍ക്ക്‌സ്' മികച്ച ആനിമേറ്റഡ് ഫിലിം ആയി തിരഞ്ഞെടുത്തു. പാട്രീഷിയ എം. ഫോക്‌സിന്റെ 'ലാ ഹാസിന്റ' മികച്ച തിരക്കഥയായി തിരഞ്ഞെടുത്തപ്പോള്‍ സിദ് ക്രാമറിന്റെ 'നോട്ട് ആന്‍ എക്‌സിറ്റ്' മികച്ച ഹൃസ്വ തിരക്കഥയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.


കൂടുതല്‍ അവാര്‍ഡ് വിവരങ്ങള്‍ക്ക്: https://bit.ly/CFFHFF-24

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക