Image

'മലയാളി ഫ്രം ഇന്ത്യ' റിലീസ് പ്രഖ്യാപിച്ചു

Published on 20 March, 2024
'മലയാളി ഫ്രം ഇന്ത്യ'  റിലീസ് പ്രഖ്യാപിച്ചു

നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ റിലീസ് പ്രഖ്യാപിച്ചു.

ചിത്രം മെയ് ഒന്നിന് തിയറ്ററുകളില്‍ എത്തും. രാമചന്ദ്രൻ ബോസ് ആൻഡ് കോയ്ക്ക് ശേഷം നിവിൻ പോളിയുടേതായി തിയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ജനഗണമന എന്ന പൃഥ്വിരാജിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകൻ. ജനഗണമനയുടെ രചയിതാവായ ഷാരിസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ മലയാളി ഫ്രം ഇന്ത്യ ജനശ്രദ്ധ നേടിയെടുത്തിരുന്നു. നിവിനും ധ്യാനും പുറമെ അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ, സലീം കുമാർ, വിജയകുമാർ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ജേക്ക്സ് ബിജോയിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക