Image

ദർശനമുക്തി  (കവിത:ഫാ: മാത്യു കോശി, അറ്റ്ലാന്റ )

Published on 21 March, 2024
ദർശനമുക്തി  (കവിത:ഫാ: മാത്യു കോശി, അറ്റ്ലാന്റ )

പാളയമദ്ധ്യത്തിലോരു ധ്വജബിംബമായ് 
കാണുവാനുയർത്തി മോശ താമ്രനാഗം 
കാഴ്ചകൾ കാണുന്ന മനുജർക്കുമുമ്പിൽ
കാണാതെപോയൊരു കാഴ്ചയായി മാറ്റി 

മരുഭൂപ്രയാണത്തിൻ കാഠിന്യപദങ്ങളിൽ  
മരണവക്രത്തിൽ നിന്നുയിർകൊണ്ടിടാൻ 
സർപ്പദംശനമെറ്റൊരാ ഹതഭാഗ്യർക്കായി 
നേർകാഴ്ചയേകി സൗഖ്യമാർന്നു ദിവ്യരൂപം 

ഉള്ളിലേക്കെത്താത്ത കാഴ്ചകൾ മറയുന്നു 
വിഷലിപ്തമായി മാനുഷവർഗ്ഗം നശിക്കുന്നു
മരത്തിലുയർത്തിയവനെ ഉള്ളത്തിലാക്കുമ്പോൾ 
അമരത്വമാർന്നു മാനവൻ പ്രഭയിൽവസിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക