Image

ഇലക്ടറല്‍ ബോണ്ട് കേസില്‍ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി എസ് ബി ഐ

Published on 21 March, 2024
ഇലക്ടറല്‍ ബോണ്ട് കേസില്‍ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി എസ് ബി ഐ

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി . ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് എല്ലാ വിവരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നറിയിച്ച് എസ്ബിഐ സത്യവാങ്മൂലം നല്‍കിയത്.

ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങള്‍ കൈമാറി. ബാങ്ക് അക്കൗണ്ട്, കെവൈസി തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സൈബര്‍ സുരക്ഷ കണക്കിലെടുത്താണ് ഈ വിവരങ്ങള്‍ പുറത്തുവിടാത്തത്. ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാന്‍ ഈ വിവരങ്ങള്‍ അനിവാര്യമല്ലെന്നും എസ്ബിഐ ചെയര്‍മാന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക