Image

'ഇത് തെറ്റാണ്; ഭരണഘടനാ വിരുദ്ധമാണ്'; കെജ്‌രിവാളിന്റെ അറസ്റ്റിനെ വിമർശിച്ച്‌ പ്രിയങ്കാ ഗാന്ധി

Published on 21 March, 2024
'ഇത് തെറ്റാണ്; ഭരണഘടനാ വിരുദ്ധമാണ്';  കെജ്‌രിവാളിന്റെ അറസ്റ്റിനെ വിമർശിച്ച്‌ പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് തീർത്തും തെറ്റായതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

" തിരഞ്ഞെടുപ്പിന്റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിനെ ഈ രീതിയില്‍ ലക്ഷ്യമിടുന്നത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഇത്തരത്തില്‍ രാഷ്ട്രീയത്തെ താഴ്ത്തുന്നത് ഒരു പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ സർക്കാരിനോ ചേരുന്നതല്ല, അറസ്റ്റിന് പിന്നാലെ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക