Image

കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിനെതിരായ നഗ്‌നമായ ആക്രമണം ; മമത ബാനര്‍ജി

Published on 22 March, 2024
കെജ്രിവാളിന്റെ അറസ്റ്റ്  ജനാധിപത്യത്തിനെതിരായ നഗ്‌നമായ ആക്രമണം ; മമത ബാനര്‍ജി

ഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കെതിരായ അന്യായമായ നടപടിയാണിത്. ഇത് ജനാധിപത്യത്തിനെതിരായ നഗ്‌നമായ ആക്രമണമാണെന്നും മമത ബാനര്‍ജി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്‌സിലാണ് മമതയുടെ പരാമര്‍ശം.

ഡൽഹി എക്‌സൈസ് കേസില്‍ ഇന്നലെ രാത്രിയാണ് കെജ്രിവാള്‍ അറസ്റ്റിലാവുന്നത്. അതേസമയം, മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് വിചാരണ കോടതിയില്‍ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക