Image

20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ : കേരളത്തില്‍ നിന്ന് രണ്ട് സ്‌കൂളുകൾ

Published on 22 March, 2024
 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ : കേരളത്തില്‍ നിന്ന് രണ്ട് സ്‌കൂളുകൾ

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ. അപ്രതീക്ഷിത പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി. മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.

കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി. ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് പോയത്. കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, അസാം മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി.

ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഡമ്മി സ്‌കൂളുകളേയും യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. രേഖകളും സൂക്ഷിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക