Image

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം : ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

Published on 22 March, 2024
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം : ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

ല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി.

ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡല്‍ഹി നിവാസിയായ സുര്‍ജിത് സിംഗ് യാദവാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സാമ്ബത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പൊതു സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യം. കെജ്രിവാള്‍ ഈ പദവിയില്‍ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുന്നതിനും നീതിന്യായത്തിന്റെ ഗതിയെ തടസ്സപ്പെടുത്തുന്നതിനും മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കുമെന്നും യാദവ് പറയുന്നു.

കെജ്രിവാള്‍ സ്ഥാനമൊഴിയില്ലെന്നും ആവശ്യമെങ്കില്‍ ജയിലിനുള്ളില്‍ നിന്ന് സര്‍ക്കാരിനെ നയിക്കുമെന്നും എഎപി മന്ത്രിമാര്‍ മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക