നന്നെന്നു നിനച്ചതും ചൊല്ലിനടന്നതുമായ സ്വന്തം കവിതകളെ
തള്ളിപ്പറയാനോ റീസൈൾചെയ്യാനോ ആവാതെ,
മൗനിയായ് മലയിലേക്കു മടങ്ങി മാന്യ കവി.
അവസാനം അവയെല്ലാം രേഖപ്പെടുത്തിയെടുത്തിറങ്ങുമ്പോൾ
ആർപ്പും നൃത്തവും സ്വർണ്ണവിഗ്രഹത്തിനെന്നു കണ്ട്,
അതിന്റെ തിളക്കത്തിലേക്ക് ആഞ്ഞെറിഞ്ഞു.
ഉടഞ്ഞ കാവ്യങ്ങളുടെ കൽച്ചീളുകൾ കഠാരിച്ചിട്ട തന്നെ കടന്ന്
പുതുഭാവുകത്വക്കാർ വർത്തമാനത്തിലേക്കു പോകവെ,
വചനത്തെപ്പറ്റി ചിന്തയിലാണ്ടുപോയ കവി,
അതാ! ഉണങ്ങാത്ത മുറിവുകളോടെ, പ്രവാചകനായി എണീറ്റ്
അവരെ നയിച്ച്, സൗഖ്യ്രഹസ്യങ്ങൾ ഉപമകളിലുരുട്ടി
സ്വന്തം ഭാവനയെത്തന്നെ സ്ഥാനപ്പെടുത്തി.