Image

അരവിന്ദ് കെജ്രിവാള്‍ രാജി വെക്കില്ല: മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനവും ഒഴിയില്ല

Published on 23 March, 2024
അരവിന്ദ് കെജ്രിവാള്‍ രാജി വെക്കില്ല: മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനവും ഒഴിയില്ല

ദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കണ്‍വീനര്‍ സ്ഥാനവും ഇദ്ദേഹം രാജിവെക്കില്ല.

ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരില്‍ ആർക്കെങ്കിലും നല്‍കുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്.

കേസില്‍ കെ കവിത - അരവിന്ദ് കെജ്രിവാള്‍ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ ഹാജരാക്കി. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയില്‍ പരാമർശമുണ്ട്.

കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ദില്ലിയില്‍ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ദില്ലി ശഹീദി പാർക്കിലെ പരിപാടിയില്‍ എഎപി മന്ത്രിമാരും എംഎല്‍എമാരും കൗണ്‍സിലർമാരും പങ്കെടുക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. മാർച്ച്‌ 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡല്‍ സമരമുറയാകും സ്വീകരിക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക