Image

എന്ന് നിന്റെ സ്വന്തം... (ദേവു ഉമ പട്ടേരി)

Published on 25 March, 2024
എന്ന് നിന്റെ സ്വന്തം... (ദേവു ഉമ പട്ടേരി)

നഷ്ടപ്പെടുത്തിയ നിമിഷങ്ങളെ
ഞാൻ കോർത്ത് വെയ്ക്കുകയാണ്...
നിന്നിൽ ഒന്നുകൂടി
ആഴ്ന്നിറങ്ങാനായ്...
ഇനിയൊരു വേർപാടില്ലാതെ
ഇടവേളകളെ പോലും
മധുരിപ്പിക്കാനായ്
കൂടെയുണ്ടാവും ഞാനെന്നും...
ഏത് വേനലിലും
നിനക്കായുള്ള ദാഹജലം
സ്നേഹമായി ഉറവ വറ്റാതെ
ഞാൻ കാത്തു സൂക്ഷിച്ചിരിക്കും ...
ദീർഘ യാത്രയിൽ
മറവിയിലേക്കു കൂപ്പു കുത്താതെ
ഹൃദയത്തോട് ചേർത്തു വെച്ചവളെ
വല്ലപ്പോഴും നീ സ്മരിക്കുക...
നീയെന്ന എന്റെ പ്രണയത്തെ
ഞാൻ പ്രാണനോടൊപ്പം ബന്ധിപ്പിക്കുകയാണ്...
ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധം..
എന്ന് നിന്റെ സ്വന്തം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക