സുഹാസിനി : ഒരു പട്ടിയെ വാങ്ങിയാല്‍ എനിക്ക് അതിനെ കൊണ്ട് എന്നും നടക്കാന്‍ പോകാമായിരുന്നു.
ശശി : നടക്കാന്‍ കൂട്ട് വേണോ?
സുഹാസിനി : ഇപ്പോഴൊക്കെ സ്വന്തമായി കാറുള്ളത് പോലെ സ്വന്തം പട്ടി ഉള്ളത് ഒരു ഗമയാ.
ശശി : എന്റെ സുഹൃത്തിന്റെ ഭാര്യ ഇതുപോലെ പട്ടിയുമായി നടക്കാന്‍ പോയതാ , ആരുടെയോ കൂടെ ഒളിച്ചോടി.
സുഹാസിനി : ഇതാ പറയുന്നത് നായ സ്‌നേഹവും നന്ദിയുമുള്ള മൃഗമാണെന്ന്. യജമാനത്തിയെ രക്ഷപ്പെടുത്തിയില്ലേ.
ശശി : ഈ കൊറോണക്കാലത്തിന് ശേഷമാ സ്ത്രീകള്‍ അധികവും പട്ടികളുമായി നടക്കാനിറങ്ങാന്‍ തുടങ്ങിയത്
സുഹാസിനി : അതെന്താന്നറിയോ?
ശശി : എന്താണ്?
സുഹാസിനി : കൊറോണകാലത്ത് രണ്ട് വര്‍ഷം ഭര്‍ത്താക്കന്‍മാര്‍ അടുത്തുണ്ടായിട്ടും മിണ്ടും പറയലും ഉണ്ടാവാത്തപ്പോള്‍ അവര്‍ക്ക് തോന്നിക്കാനും മിണ്ടാപ്രാണിയാ ഭേദം എന്ന്.. അല്ല പിന്നെ.