Image

മീസിൽസ് വീണ്ടും പടരുന്നു, പ്രതിരോധ  നടപടികൾ അത്യാവശ്യം (ഡോ. ജേക്കബ് ഈപ്പൻ) 

Published on 26 March, 2024
മീസിൽസ് വീണ്ടും പടരുന്നു, പ്രതിരോധ  നടപടികൾ അത്യാവശ്യം (ഡോ. ജേക്കബ് ഈപ്പൻ) 

മീസിൽസ് എന്ന അഞ്ചാം പനി വീണ്ടും ചില യുഎസ് സംസ്ഥാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 1912ൽ ശ്രദ്ധിക്കപ്പെട്ട രോഗമായി മാറിയ മീസിൽസ്  (അഞ്ചാം പനി) അന്നു വർഷം തോറും ശരാശരി 6,000 മരണങ്ങൾക്കു കാരണമായിരുന്നു. 1963ലാണ് രോഗത്തെ ചെറുക്കാനുളള വാക്‌സിൻ കണ്ടെത്തിയത്. 

പനിയും ചുമയും മൂക്കൊലിപ്പും മറ്റുമായി തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞു വായിൽ വെള്ള പാടുകളും ഏതാണ്ട് അഞ്ചാം ദിവസം തൊലിപ്പുറമേ ചുവന്ന തടിപ്പുകളുമായി വരുന്ന അഞ്ചാം പനി അപരിചിതനല്ലെങ്കിലും യുഎസിൽ അത് 2000 ആണ്ടോടെ ഏറെക്കുറെ തുടച്ചു നീക്കിയിരുന്നു. അതു കൊണ്ട് ഇപ്പോൾ പുതിയ തലമുറയിലെ ഡോക്ടർമാർക്ക് ഈ രോഗം അത്ര പരിചിതമല്ല. 

വികസ്വര രാജ്യങ്ങളിൽ മീസിൽസ് വ്യാപകമായി മരണകാരണമായിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ. പോഷകാഹാര കുറവുള്ള കുട്ടികൾക്കാണ് കൂടുതൽ പ്രശ്നം. ഈ രോഗം പ്രതിരോധ ശക്തി കുറച്ചു ക്ഷയം ഉൾപ്പെടെയുള്ള രോഗങ്ങൾ കൊണ്ടുവരാം. 

വാക്സിനേഷൻ നടത്താത്ത കോംഗോ റിപ്പബ്ലിക്ക്, എത്യോപ്യ, ഇന്തോനേഷ്യ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് മരണങ്ങളിൽ 75 ശതമാനവും കണ്ടെത്തിയത്.  

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മീസിൽസ് മരണങ്ങൾ  78% വരെ കുറഞ്ഞു എന്നാണ് കണക്ക്. ലോകാരോഗ്യ സംഘടന 1974ൽ മീസിൽസിനു എതിരായ പോരാട്ടം മുൻഗണനയാക്കി. രോഗം പടരുന്ന രാജ്യങ്ങളിൽ കുട്ടികൾക്ക് 9 മാസം എത്തുമ്പോൾ വാക്സിനേഷൻ നൽകണം എന്നാണ് നിർദേശം. മറ്റു രാജ്യങ്ങളിൽ ഒരു വയസ്. നാലു വയസിൽ ബൂസ്റ്റർ. 

യുഎസിൽ 1982 ആവുമ്പോൾ മീസിൽസ് തുടച്ചു നീക്കും എന്നായിരുന്നു പ്രഖ്യാപനം. എല്ലാ ഭാഗങ്ങളിലും മീസിൽസ് തുടച്ചു നീക്കണം എന്നതാണ് സി ഡി സി യുടെ ലക്‌ഷ്യം. എന്നാൽ 2000 ആണ്ടിൽ മാത്രമാണ് ലക്‌ഷ്യം കൈവരിച്ചത്.  

കോവിഡ് കാലത്തു മീസിൽസ് വാക്സിനേഷൻ തടസപ്പെട്ടു. 2020നും 2022നുമിടയിൽ 61 മില്യണിലേറെ വാക്‌സിനുകൾ പാഴായി. അതു മൂലം രോഗം തിരിച്ചു വരാം എന്ന അപകടമുണ്ട്. ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും മീസിൽസ് ഉണ്ടാവുന്നു. രോഗബാധയുള്ള സഞ്ചാരികൾ അതു പടർത്തും. 2019ൽ 31 യുഎസ് സംസ്ഥാനങ്ങളിൽ രോഗം വീണ്ടുമെത്തി. 

പെൻസിൽവേനിയ ഈ വർഷം മാർച്ച് 14 വരെ 58 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 54 കേസും അന്താരാഷ്ട്ര സഞ്ചാരികളിൽ നിന്നാണ് വന്നത്. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ വലിയ തോതിൽ രോഗം കണ്ടെത്തി. 2021ൽ മീസിൽസ് ബാധിച്ചു 128 പേരാണ് മരിച്ചത്. 

വാക്സീൻ എടുക്കില്ലെന്നു വാശി പിടിക്കുന്നവർ ഏറെയുണ്ട്. നിർഭാഗ്യകരം എന്നേ പറയാനാവൂ. ഒട്ടേറെ സംസ്ഥാനങ്ങളിൽ മതപരമായ അടിസ്ഥാനത്തിൽ വാക്സീൻ ഒഴിവാക്കി കൊടുക്കുന്നുണ്ട്. 

രോഗമുള്ള രാജ്യങ്ങളിലേക്കു സഞ്ചരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ആറു മാസമായ കുട്ടികൾക്കു വാക്സീൻ നൽകുന്നതാണ് ഉചിതം. കൃത്യമായ രോഗപരിശോധന നടത്താൻ ക്ലിനിക്കുകൾ ശ്രദ്ധിക്കണം.

(കാലിഫോർണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെൽത്ത് സിസ്റ്റംസിന്റെ മെഡിക്കൽ ഡയറക്ടറായി വിരമിച്ച ഡോ.ജേക്കബ് ഈപ്പൻ വാഷിംഗ്ടൺ ഹോസ്പിറ്റലിന്റെ ഡയറക്ടർ ബോർഡിലേക്ക് ആറു തവണ വലിയ ഭൂരിപക്ഷത്തിനു  തിരഞ്ഞെടുക്കപ്പെട്ടു.

എല്ലിസ് ഐലൻഡ് മെഡൽ നേടിയിട്ടുള്ള അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  നിന്ന്  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്,  കഴക്കൂട്ടത്തുള്ള സൈനിക് സ്കൂളിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി  അംഗീകാരങ്ങൾ നേടി. ഫൊക്കാന  ആർ.വി.പി ആണ്) 

The return of the measles

Dr. Jacob Eapen

In the 9th century, a Persian doctor for the first time published a written account of measles. Francis Home, a Scottish physician first reported that measles was caused by an infectious agent. In 1912 measles became a notifiable disease and about 6000 deaths per year was reported. Measles vaccine was licensed in 1963 and now is usually combined with mumps and rubella (MMR).

Symptoms of measles are fever, cough, runny nose and red watery eyes. Two to three days after symptoms begin tiny white spots may appear inside the mouth. Three to five days after symptoms begin, a rash breaks out.

It usually begins as flat red spots that appear on the face and spread downward to the neck, trunk, arms, legs and feet. Usually fever subsides with the appearance of the rash. Unfortunately many of the newly trained physicians in USA have not seen a case of measles and hence might miss the diagnosis. Complications associated with measles include ear infection, pneumonia, diarrhea and postinfectious encephalitis. Measles run a more devastating course in children in developing countries. A natural infection usually gives a lifelong immunity.

Since the introduction of the vaccines, deaths from measles are down globally. In developing countries measles used to have a high mortality in children as the infection causes a decrease in immunity which in turn makes dormant infections like tuberculosis fulminant. Lots of these children become malnourished which also contributes to high mortality. The number of measles related deaths has decreased 79% from 586,000 at the beginning of the century to 114.900 in 2014.Measles cases worldwide increased by 79% in 2023. The rise of antivaccination sentiments during the Covid-19 pandemic might be playing a role in this decline. CDC is focused on eliminating measles in every region of the world. The Democratic Republic of Congo, Ethiopia, Indonesia, Nigeria and Pakistan account for half of unvaccinated infants and 75% of measles deaths.

In 1974, measles was among the first disease targeted by the World Health Organization (WHO) when it established the Expanded Program on Immunization (EPI). WHO recommends vaccination starting at 9 months of age in endemic countries and at 1 year in non-endemic countries. A booster is given at 4 years of age. The goal to eliminate measles in American region by 1982 did not meet its goals and finally was eliminated in 2000.

A minor setback for the success of the measles vaccine occurred in 1998, when a fraudulent research paper was published asserting a link between MMR vaccine and autism without any scientific evidence. Because measles has such high infectivity rate, the threshold for protection is also very high, requiring at least 95% of immunity among population to prevent an epidemic.

Over 61 million doses of measles containing vaccine were postponed or missed from 2020 to 2022 due to Covid related delays. This increases the risks for out breaks around the globe including United States. Although measles was declared eliminated in the United States Right now measles outbreaks are occurring all around the world and it can enter through infected travelers. Although measles was eliminated in United States in 2000, almost 1300 cases of measles were reported in 31 States in 2019. As of March 14, 17 States including Pennsylvania, have reported a total of 58 cases this year- 54 of which were linked to international travel. Late last month there was a large out break in Florida. It can also be fatal. In 2021 an estimated 128,000 people most of whom are children, died from the disease. In 2014 there was a measles outbreak that began in Disneyland.

131 Californians were affected and there were 16 cases in 6 other states. Many people thought of measles as a disease of the past, and the Disney out break came as a surprise. Unfortunately there is still a large population who are anti vaxers and refuse vaccines. We will have to have legislative laws passed to make some of these vaccines mandatory for school, travel etc. A recent nationwide survey found that Southern California alone has 350 schools falling short of the desired threshold. Following Disneyland outbreak in California in 2015, the legislature passed a law to remove the “personal belief” exemptions. Vaccine exemptions laws vary widely across the U.S., with some states allowing only medical exemptions, some allowing religious exemptions, and others permitting philosophical exemptions too. All states except California, Mississippi and West Virginia gives religious exemptions. All states give medical exemptions. Currently there are only 14 states that allow people to refuse vaccine for personal or philosophical beliefs.

Moving forward we have to be very vigilant. Babies 6 months and above should be vaccinated for measles before their travel to an endemic part of the world. Clinicians should be very aware of measles and should always suspect measles when a child with fever and rash is seen. A nasal swab or urine can be tested with PCR to make the diagnosis. All suspected cases should be isolated since the disease is highly contagious. Diagnosed cases should be reported to to public health authorities. Unfortunately since it is a viral infection there is only conservative treatment. American Academy of Pediatrics recommends Vitamin A administration to all children with severe measles. Parents should be educated about an illness which is trivial but could also be fatal. It will be real global shame if a vaccine preventable illness like measles comes back takes innocent lives. The pitch should be Vaccination. Vaccination…Vaccination

(Dr.Jacob Eapen is a global pediatrician and a renowned public health physician. He is a well-recognized international public health consultant and has given several media presentations and guest lecture around the world. He is a recipient of several awards including the Ellis Island Medal of Honor. He is a  recipient of the first California Medical Board’s physician recognition award. Currently the Regional Vice President of Federation Keralities. He is the first Indian to win a general election in Northern

California when he got elected with 30,000 votes to the board of director of Washington Hospital (Fremont, CA). Since then he has been re-elected 6 times and currently serves his 19th year in the board.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക