Image

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് എട്ടാം തവണ ഇഡി നോട്ടീസ്

Published on 27 March, 2024
കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് എട്ടാം തവണ ഇഡി നോട്ടീസ്

കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഇത് എട്ടാം തവണയാണ് ഇഡി നോട്ടീസ് അയക്കുന്നത്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഇ.ഡി സമന്‍സ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സമന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.

മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇഡി നിലപാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക