സുഹാസിനി : നിങ്ങളെന്താ കുറച്ച് ദിവസമായി രാവിലെ എണീറ്റാൽ നാലു ഭാഗത്തേയും ജനലും വാതിലും തുറന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നത്?
ശശി : എടീ, എഴുത്തുകാരൻ പരിസരങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കണം എന്ന് കഴിഞ്ഞയാഴ്ച സാഹിത്യ സെമിനാറിൽ അധ്യക്ഷൻ പ്രസംഗിച്ചിരുന്നു
സുഹാസിനി : അത് റോഡിലെ പട്ടിയെയും കാക്കയെയും നിരീക്ഷിക്കാനല്ല, സമൂഹത്തെ നിരീക്ഷിക്കാനാ പറഞ്ഞത്
ശശി : നിരീക്ഷണം എന്നാൽ എല്ലാം പെടും , സൂക്ഷ്മമായ കണ്ടെത്തലുകളാണ് എഴുത്തുകാരൻ്റെ കഴിവ്.
സുഹാസിനി : എന്നിട്ട് രണ്ട് ദിവസമായി ഫ്യൂസായി കിടക്കുന്ന ഹാളിലെ ബൾബ് നിങ്ങൾ കണ്ടില്ലല്ലോ.
ശശി : എടീ ബർബ് കാണാൻ വെളിച്ചം വേണ്ടേ , ബൾബ് ഫ്യൂസല്ലേ പിന്നെങ്ങനെ കാണും.
സുഹാസിനി : നിങ്ങൾ എത്ര കാലമായി ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ട്?
ശശി : ഒരു 30 വർഷമെങ്കിലും ആയിക്കാണും, എന്തേ?
സുഹാസിനി : ഒരു വണ്ടിക്ക് എത്ര ചക്രങ്ങളുണ്ട്, നിരീക്ഷണ വിദഗ്ധനല്ലേ,
ശശി : അതൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല.
സുഹാസിനി : 30 വർഷായിട്ട് ഇതുപോലും അറിയാത്ത ആളാ സമൂഹത്തെ നിരീക്ഷിച്ച് ഉദ്ധരിക്കുന്നത്. അല്ല പിന്നെ!!