Image

ഷാഫി പറമ്പിലിന്റെ വിവാഹമാണ് , വടകരയില്‍ വൈറലായി ഇതാ ഒരു ക്ഷണക്കത്ത്

Published on 28 March, 2024
 ഷാഫി പറമ്പിലിന്റെ വിവാഹമാണ് , വടകരയില്‍ വൈറലായി ഇതാ ഒരു ക്ഷണക്കത്ത്

വടകര: തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത്  വ്യത്യസ്തരീതി കൊണ്ടുവരാൻ ആളുകൾ ശ്രദ്ധിക്കുന്ന കാലമാണിത് .
പലപ്പോഴും ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് രീതി സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വടകരയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഷാഫി പറഎംബിലിനുവേണ്ടിയാണ് ഈ വ്യത്യസ്തമായ പ്രചാരണ രീതി കൊണ്ടുവന്നിരിക്കുന്നത്.

സംഭവം ഒരു കല്യാണക്കത്താണ്. കണ്ടാല്‍ ഒറ്റനോട്ടത്തില്‍ നാട്ടിലെ സാധാരണ ഒരു കല്യാണക്കത്ത്. എന്നാല്‍ ഇത് കല്യാണ കത്തല്ലെന്ന് മനസ്സിലാക്കാൻ അധികം വായിക്കേണ്ടതില്ല .

ഷാഫി പറമ്ബിലിനായുള്ള യു.ഡി.എഫിന്റെ വ്യത്യസ്തമായ വോട്ടഭ്യര്‍ഥനയാണ് കത്തിലെ ആശയം.

'വിവാഹ'ത്തിലെ വരന്‍ ഷാഫി പറമ്ബിലാണ്. വധു ജനാധിപത്യവും. വോട്ടിങ് സുദിനം 2024 ഏപ്രില്‍ 26 ആണെന്നും മുഹൂര്‍ത്തം പകല്‍ ഏഴിനും അഞ്ചിനും ഇടയിലാണെന്നും കത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് വേദി പോളിങ് സ്‌റ്റേഷനാണ്! ഇത്തരത്തില്‍ രസകരമായാണ് കത്തിന്റെ ആദ്യഭാഗം.

'അന്നേ ദിവസം രാവിലെ മുതല്‍ ഇന്ത്യ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ താങ്കളെ കുടുംബസമേതം പോളിംഗ് സ്‌റ്റേഷനിലേക്ക് ക്ഷണിക്കുന്നു' എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. യു.ഡി.എഫ്. വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് 'കല്യാണക്കത്ത്' ഇറക്കിയിരിക്കുന്നത്. കത്തിന് മുകളിലായി ഷാഫി പറമ്ബില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
Muslim vote 2024-03-28 13:45:45
മുസ്ലിം സ്ഥാനാർത്ഥി ഉണ്ടെങ്കിൽ മുസ്ലികൾ എല്ലാം ആ സ്ഥാനാർഥിക്കു വോട്ട് ചെയ്യും. പാർട്ടി പ്രശ്നമില്ല. അമേരിക്കയിൽ കറമ്പരും ഇത് തന്നെ ചെയ്യുന്നു. വടകരയിൽ ശൈലജ ടീചർ എട്ടു നിലയിൽ പൊട്ടും. കാരണം മുസ്ലിം വോട്ട് കിട്ടില്ല. എല്ലാം ഷാഫിക്കു പോകും. സി.പി.എം. വളർത്തുന്ന മുസ്ലിം പ്രീണന നയം അവർക്കു തന്നെ വിന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക