Image

സ്വർഗ്ഗം നരകം എങ്ങിനെ ചിന്തിക്കാം? (ബി ജോൺ കുന്തറ)

Published on 29 March, 2024
സ്വർഗ്ഗം നരകം എങ്ങിനെ ചിന്തിക്കാം? (ബി ജോൺ കുന്തറ)

അടുത്ത സമയം , പോപ്പ് ഫ്രാൻസിസിനോട് ഒരു ലേഖകൻ ഈ ചോദ്യം ചോദിച്ചു,  നരകം എങ്ങിനെ ചിന്തിക്കാം?   അതിന് അദ്ദേഹം നൽകിയ മറുപടി "ഞാൻ പറയുന്നത് ഒരു മത സിദ്ധാന്തമോ തത്ത്വമോ ആധാരമാക്കിയല്ല എൻറ്റെ സ്വകാര്യ ചിന്ത, ഞാൻ ആഗ്രഹിക്കുന്നു നരകം ശൂന്യമായ സ്ഥലം "

ഈ ഉത്തരം പലേ തലങ്ങളിൽ കുറേ ചോദ്യങ്ങൾ ഉയർത്തി അനുകൂലിച്ചും പ്രതികൂലിച്ചും. പലരും ചോദിച്ചു അപ്പോൾ കാലാകാലങ്ങളായി സഭ പഠിപ്പിച്ചിരുന്ന, ഇപ്പോഴും പള്ളികളിൽ കേൾക്കുന്ന നരകത്തിലെ തീ, ചെകുത്താൻ ഇതെല്ലാം കലഹരണപ്പെട്ടോ ? നരകം ശൂന്യമെങ്കിൽ ഇന്നുവരെ മരണപ്പെട്ട പാപികളുടെ ആത്മാക്കൾ എവിടായിരിക്കും?
 
പോപ്പിൻറ്റെ ഈ ആഗ്രഹത്തിൽ കാണുന്നത്, നരകം വളരെ കാലമായി ഇല്ലാതിരുന്നതോ അല്ലെങ്കിൽ അടുത്തകാലത്തു നശിച്ചുപോയതോ ആയ ഒരു റിയൽ എസ്റ്റേറ്റോ? നരകത്തീ വെറുമൊരു ഭാവാർത്ഥം മാത്രമോ ? അതോ ഈ നൂറ്റാണ്ടിൽ ഇതുപോലുള്ള ഭയപ്പെടുത്തൽ തന്ത്രം വിശ്വാസികളിൽ വിലപ്പോകില്ല എന്ന് കണ്ടിട്ടോ ?

 മറ്റു കാരണമില്ലെങ്കിൽ, ഹെൽ ഒരു സാങ്കൽപ്പിക സ്ഥലമെങ്കിൽ സ്വർഗ്ഗമോ? ജീവാത്മാവിൻറ്റെ അനശ്വര താമസ കേന്ദ്രo അതും  സാങ്കൽപ്പികമോ ? അതോ, മതത്തിൽ വിശ്വസിക്കുന്നവർ, സ്വർഗ്ഗവും നരകവും അവരുടെ വിശ്വാസത്തിൽ കൂട്ടിച്ചേർക്കണമോ? നരകം ഒരു മത സിദ്ധാന്തo എന്നതിനുപരി ഒന്നുമല്ല എന്ന ആശയത്തിൽ, നിരവധി പ്രസിദ്ധ ചിന്തകർ, ഡാൻറ്റെ , ജെയിംസ് ജോയിസ്, സാത്രെ ഇതുപോലുള്ളവർ ഗ്രന്ഥങ്ങൾരചിച്ചിട്ടുണ്ട് .

 ഒട്ടനവധി മത വിശ്വാസികൾ, എല്ലാ മതങ്ങളിലും, ഇപ്പോഴും, ആദിമ കാല അവാസ്തവ സാങ്കൽപ്പിക സിദ്ധാന്തങ്ങളിൽ വിശ്വസിച്ചു മുന്നോട്ടു പോകുന്നവർ. മരണാനന്തരം, ഒരുവൻറ്റെ ആത്മാവ് വീണ്ടും അശാരീരിക അവസ്ഥയിൽ ജീവിക്കുന്നു എന്നാൽ എല്ലാ  ശാരീരികാനുഭൂതി  അനുഭവിക്കുകയും, കാണുകയും ചെയ്യും. ഒന്നുകിൽ സ്വർഗ്ഗത്തിൽ അഥവാ നരകത്തിൽ.

മരണമില്ലാത്ത അനശ്വരതയിലുള്ള ആ ആത്മാവിൻറ്റെ ഭാവി ജീവിതം എങ്ങിനെ സുഖകരമാക്കാം എങ്ങിനെ എവിടെ ആയിരിക്കും. അവിടാണ് നരകവും സ്വർഗ്ഗവും നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് . സാങ്കൽപ്പിക സിദ്ധാന്തങ്ങൾ ശെരിയെങ്കിൽ ഒരുവന് മോഷം കിട്ടണമെങ്കിൽ എന്താണൊരു വഴി? സ്വർഗ്ഗത്തിൽ നാം വീണ്ടും ഒന്നിക്കും എന്നതും പലപ്പോഴും കേൾക്കുന്നത്.

പ്രധാനപ്പെട്ട മൂന്നു മതങ്ങളും നിരവധി വഴികൾ പറയുന്നുണ്ട്. ഹിന്ദുസത്തിൽ, കർമ്മമാണ്‌ പ്രധാനം. അതനുസരിച്ചു ഒരുവൻ പുനർജൻമ്മങ്ങൾ തരണം ചെയ്യണം എങ്കിലേ മോഷം ലഭിക്കൂ . ഇസ്ലാം വിശ്വാസം ഒരുവൻ ഖുറാൻ മുഴുവൻ പഠിക്കണം അല്ലാഹുവിനെ സേവിക്കുക. ക്രിസ്ത്യാനിറ്റി പൊതുവെ പഠിപ്പിക്കുന്നത് മനുഷ്യൻ ജനിക്കുന്നത് ജൻമ്മ പാപത്തോടെ . അതിനുശേഷം മാമ്മോദീസ സ്വീകരിക്കണം കൂടാതെ ജീസസ് വഴിയേ രക്ഷപ്പെടുള്ളൂ അതിനായി എല്ലാ മതാനുഷ്ഠാനങ്ങളും മുടക്കുകൂടാതെ അനുവർത്തിച്ചിരിക്കണം.

ആദ്യകാല നരക സങ്കൽപ്പം പാപത്തെ കേന്ദ്രമാക്കിയായിരുന്നു. നരകത്തിൽ പോകുവാൻ സാധ്യതയുള്ള പാപങ്ങളെ പത്തു കൽപ്പനകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തി. പിന്നീടത്, മത നേതാക്കൾ, അവരുടെ നിലനിൽപ്പിനും സാമ്പത്തിക കെട്ടുറപ്പിനും, സർഗ്ഗശക്തി ഉപയോഗിച്ചു പാപങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. 
 
ആദിമകാല കൃസ്തവമത പിതാക്കൾ പാപപരിഹാരം വിറ്റു പണം നേടിയിരുന്നു.സർഗ്ഗശക്തി ഉപയോഗിച്ചു പാപങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. ക്രൂസേഡ് സമയം പോപ്പ് അർബൻ II പാപപരിഹാരം ഒരു വിൽപ്പന ചരക്കാക്കിമാറ്റി. പിന്നീട് പോപ്പ് പയസ് V ആണ് ഈ നടപടിക്രമം അസാധുവാക്കുന്നത് .

 കത്തോലിക്കസഭ നരകത്തിനും മോക്ഷത്തിനും ഇടയിൽ ഒരു ശുദ്ധീകരണ സ്ഥലം കൂടി കണ്ടുപിടിച്ചു നിർമ്മിച്ചു . അതിൽ ആയിരിക്കും ഒട്ടുമുക്കാൽ കത്തോലിക്കരും മരണശേഷം എത്തുന്നത് . കാരണം ആരും പരിശുദ്ധരായി മരിക്കുന്നില്ല.

പരിശുദ്ധർക്കു മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശനമുള്ളൂ. മരണപ്പെട്ട ബന്ധു മിത്രാതികൾ ശുദ്ധീകരണ ശാലയിൽ കഴിയുന്നു. ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ ചുമതലയാണ് അവരെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിച്ചു സ്വർഗ്ഗത്തിലെയ്ക്ക് വിടുക. അതിനുള്ള ഒരു കുറുക്കു വഴി പണം നൽകി അച്ചൻമ്മാരെ ക്കൊണ്ടു കുർബാന ചൊല്ലിപ്പിക്കുക ഒപ്പീസുനടത്തുക.
 
വാസ്ഥവത്തിലുള്ള നരകവും പിശാചുക്കളും നമ്മോടൊപ്പം നിലനിൽക്കുന്നു എന്നതല്ലെ സത്യാവസ്ഥ? യുദ്ധങ്ങൾ ഹിറ്റ്ലർ നടത്തിയ വംശീയ ശുദ്ധീകരണം. മറ്റു നിരവധി മത പ്രേരിത യുദ്ധങ്ങൾ ഇപ്പോൾ നടക്കുന്ന യൂകാറിൻ യുദ്ധം കൂടാതെ ഒക്ടോബർ ഏഴിന് തുടങ്ങിയ ഹമാസ് ഇസ്രായേൽ സംഘട്ടനം. ഇതിൽ പിശാചുക്കൾ പുട്ടിനും ഹമാസും.

 ഹെൽ എന്ന ഇംഗ്ലീഷ് പദം പലപ്പോഴും സംസാര പദാവലി യിലെ ഒരു ഭാഗമായിരിക്കുന്നു ദേഷ്യപ്പെട്ടും അല്ലാതെയും. "ഹെൽ വിത്ത് യു , ഗോ റ്റു ഹെൽ, ഹെൽ ഓഫ് എ പാർട്ടി " എന്നെല്ലാം.

പലപ്പോഴും മതങ്ങൾ വൈരുദ്ധ്യത നിറഞ്ഞ സിദ്ധാന്തങ്ങളാണ് പ്രചരിപ്പിക്കുന്നത് . നിന്നെ ദൈവം സൃഷ്ടിച്ചു നിൻറ്റെ എല്ലാ പ്രവർത്തികളും ഈശ്വര നിശ്ചിതം നിൻറ്റെ ചിന്തകൾ വരെ നേരത്തെ ദൈവത്തിനറിയാം. അപ്പൊൾ എങ്ങിനെ ഈ ദൈവസൃഷ്ടി പാപിയായി മാറുന്നു ?

ഇലാൻ മസ്‌ക് നിർമ്മിക്കുന്ന സെൽഫ് ഡ്രൈവിംഗ് കാറുപോലെ അതിൽ നേരത്തെ ചിട്ടപ്പെടുത്തിയ കംപ്യൂട്ടർ ചിപ്പുകൾ കാറിനെ നിയന്ധ്രിക്കുന്നു എന്നാൽ ആ കാറുകളും അപകടങ്ങൾ വരുത്തുന്നു ആളപായവും വരുന്നു. ഇതിൽ ആരെ കുറ്റപ്പെടുത്തണം ടെസ്‌ലയെയോ അതോ വളയത്തിനു പിന്നിലിരുന്ന ഡ്രൈവറെയോ അതോ രണ്ടുമോ? 

നിരവധി ഇപ്പോഴും ശക്തമായി വിസ്വസിക്കുന്നു പുരാവൃത്ത ചിന്താഗതി ആസ്പതമായുള്ള നരക സ്വർഗ്ഗ സ്ഥാവരവസ്തുക്കളിൽ .അതാണ് ഇസ്‍ലാമിക് ജിഹാദികളെ ആത്മഹത്യ ബോംബുകൾ ആക്കുന്നതും നിരവതി മതങ്ങളുടെ ഖജനാവ് നിറക്കുന്നതും . പോപ്പിൻറ്റെ ആഗ്രഹം സംഭവിക്കട്ടെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക