നാട്ടിൻപുറത്തിന്റെ കഥ പറയുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്ബ്’ പോസ്റ്റർ റിലീസ് ചെയ്തു. ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെസ്പാല്‍ ഷണ്മുഖൻ ആണ്.
മൈന ക്രിയേഷൻസിന്റെ ബാനറില്‍ കെ എൻ ശിവൻ കുട്ടൻ കഥയെഴുതുന്ന ചിത്രം മെയ് മാസം തിയറ്ററുകളിലെത്തും.
വിജു രാമചന്ദ്രൻ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസന്റെ നായിക കഥാപാത്രമായി എത്തുന്നത് ഗായത്രി അശോകൻ ആണ്. ഇവരെ കൂടാതെ മലയാള സിനിമയിലെ യുവ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്ബില്‍ അശോകൻ, ശിവൻ കുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മല്‍ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാല, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചുപോള്‍, റിയ രഞ്ജു തുടങ്ങിയവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കോമഡിക്കും പാട്ടുകള്‍ക്കും ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അന്തരിച്ച കൊല്ലം സുധിയും പ്രധാന കഥാപാത്രമായി എത്തുന്നു.