അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് മൂന്നിനായിരിക്കും ശെയ്‍ത്താൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോള ബോക്സ് ഓഫീസില്‍ ആകെ 197.50 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.