ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 7 ഞായറാഴ്ച വൈകിട്ട് 5 30ന് ഗാര്‍ലന്‍ഡിലുള്ള കിയ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരുന്നു.
ഡാലസ് ചാപ്റ്റര്‍ പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഓ ഐ സി സി നാഷണല്‍ ആന്‍ഡ് സതേണ്‍ റീജിയന്‍ കമ്മിറ്റി നേതാക്കളായ ശ്രീ ബോബന്‍ കൊടുവത്ത്, സജി ജോര്‍ജ്, റോയ് കൊടുവത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേത്ര്വത്വം നല്‍കുന്ന ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് പ്രദീപ് അറിയിച്ചു. സമ്മേളനത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജന്‍ അഭ്യര്‍ത്ഥിച്ചു.