Image

ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന  ആക്രമണങ്ങളിൽ ഉത്കണ്ഠ; ഡി ഓ ജെയുടെ  വിശദീകരണം തേടി കോൺഗ്രസ് അംഗങ്ങൾ (പിപിഎം) 

Published on 02 April, 2024
ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന  ആക്രമണങ്ങളിൽ ഉത്കണ്ഠ; ഡി ഓ ജെയുടെ  വിശദീകരണം തേടി കോൺഗ്രസ് അംഗങ്ങൾ (പിപിഎം) 

യുഎസിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ചു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുതിയ വിവരങ്ങൾ നൽകണമെന്നു യുഎസ് കോൺഗ്രസിലെ അഞ്ചു ഇന്ത്യൻ വംശജരായ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്ത്യാ വിരുദ്ധ, ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കൊണ്ട് പല ക്ഷേത്രങ്ങളും മലിനമാക്കപ്പെട്ടു.  

ന്യൂ യോർക്ക് മുതൽ കാലിഫോർണിയ വരെയുള്ള നിരവധി ഇടങ്ങളിൽ ക്ഷേത്രങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങൾ ഹിന്ദു അമേരിക്കൻ ജനസമൂഹത്തെ ഭീതിയിലാഴ്ത്തിയെന്നു അവർ ഒന്നിച്ചെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. റെപ്. രാജാ കൃഷ്ണമൂർത്തിയാണ് ഈ നീക്കത്തിനു മുൻകൈയെടുത്തതെന്നു അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പ്രമീള ജയപാൽ, ശ്രീ തനെദർ, റോ ഖന്ന, ആമി ബെറ എന്നിവരാണ് കത്തിൽ ഒപ്പു വച്ച മറ്റുള്ളവർ. 

ആക്രമണം നടത്തിയവരെ കണ്ടെത്താൻ സൂചനകൾ ലഭിച്ചിട്ടില്ല എന്നതിൽ സമൂഹം അസ്വസ്ഥമാണെന്നു അവർ ചൂണ്ടിക്കാട്ടി. പലരും ഭയന്നാണ് ജീവിക്കുന്നത്. ആക്രമണങ്ങൾ അടുത്തടുത്തായിരുന്നു. അവയുടെ എണ്ണം തന്നെ ഭീതിയുണ്ടാക്കുന്നതാണ്. 

"എല്ലാ മതങ്ങൾക്കും എതിരായ വിദ്വേഷത്തെ നേരിടാൻ നമ്മൾ ഒത്തു പരിശ്രമിക്കണം," അവർ പറഞ്ഞു. "അമേരിക്കയുടെ ഗോത്ര, മത, സാംസ്‌കാരിക ന്യൂനപക്ഷങ്ങൾ പീഡനത്തിന് ഇരയാവരുത്.

"അതു കൊണ്ട് ഹിന്ദുക്കളെ വ്യക്തമായും ലക്‌ഷ്യം വയ്ക്കുന്ന കുറ്റകൃത്യങ്ങളെ നേരിടാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് എന്തു തന്ത്രമാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നു അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്."

ഈ വർഷം തന്നെ, ജനുവരിയിൽ കാലിഫോർണിയയിലെ ഹേയ്‌വാർഡിൽ ഒരു ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാനി ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടുവെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറയുന്നു. അതിനു കുറച്ചു മുൻപാണ് കാലിഫോർണിയയിൽ തന്നെ നുവാർക്കിൽ അത്തരമൊരു ചുവരെഴുത്തുണ്ടായി.

പ്രസിഡന്റ് ജോ ബൈഡൻ നടപടികൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. 

Indian-descent Congress members seek DoJ briefing on temple attacks 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക