Image

ഡൽഹിയില്‍ രാഷ്ട്രപതി ഭരണം : ആവശ്യം ശക്തമാക്കി ബിജെപി

Published on 02 April, 2024
 ഡൽഹിയില്‍ രാഷ്ട്രപതി ഭരണം : ആവശ്യം ശക്തമാക്കി ബിജെപി

യില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്‍കി.

വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.
അതേസമയം മദ്യ നയകേസില്‍ കെജ്രിവാള്‍ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസില്‍ കെജ്രവാളിനെ സിബിഐ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ ഉടന്‍ നല്‍കുമെന്നാണ് വിവരം.
മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്രിവാള്‍ പറഞ്ഞതായി ഇഡി ഇന്നലെ കോടതിയില്‍ അവകാശപ്പെട്ടിരുന്നു.

Join WhatsApp News
josecheripuram 2024-04-03 00:43:53
It starts in Delhi, then comes to other states, next is Kerala, it's ok if the Government is corrupt. But the accuser has to be free from corruption.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക