Image

ആറ് മാസം അന്വേഷിച്ചിട്ടും തെളിവില്ല, ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം

Published on 02 April, 2024
ആറ് മാസം അന്വേഷിച്ചിട്ടും  തെളിവില്ല, ജാമ്യം അനുവദിക്കുന്നതില്‍  എതിര്‍പ്പില്ലെന്ന് ഇഡി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിങിന് ജാമ്യം. സുപ്രീം കോടതിയാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കും. കേസില്‍ അഞ്ചുമാസത്തിന് ശേഷം സഞ്ജയിന് ജാമ്യം ലഭിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. ആറ് മാസം അന്വേഷിച്ചിട്ടും സഞ്ജയ് സിങ്ങിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് ആയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. അഴിമതിക്കേസിലെ പണം കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക