ഉയിര്‍പ്പിന്റെ ആത്മീയ ചിന്തകള്‍, യേശുവിന്റെ പീഡാനുഭവം, സഹനത്തിന്റെ, പരിത്യാഗത്തിന്റെ അനുഭവങ്ങള്‍ ഗാനത്തില്‍ അനുഭവിച്ചറിയാം.
സുനില്‍ എസ്. പുരം ഗാനരചന നിര്‍വഹിച്ച ഭക്തി ഗാനത്തിനു സംഗീതം നല്‍കിയത് പൗലോസ് ജോണ്‍സ്(പി ജെ )ആണ്.
ശാസ്ത്രീയ സംഗീത ആലാപനം, ചലച്ചിത്ര സംഗീത സംവിധായകന്‍, ഉപ്പ് സിനിമയുടെ സംവിധായകന്‍ എന്നീ മേഖലകളില്‍ തിളങ്ങിയ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകന്‍ ആണ് എം. എസ്. ദിലീപ് എന്ന ദിലീപ് നായര്‍.
ഹൃദയം പാടിയതും മിഴികള്‍ തേടിയതും എന്ന ഗാനത്തോടെ ക്രിസ്ത്യന്‍ ഭക്തിഗാനശാഖയില്‍ ദിലീപ് വരവറിയിച്ചു.
ആസ്വാദക സുഖം നഷ്ട്ടപ്പെടുത്താതെ വരികളും വാക്കുകളും സ്വരമധുരമായി ആലപിച്ചുകൊണ്ടാണ് അസ്വാദകര്‍ക്കു പ്രിയമുള്ള ഗായകന്‍ ആയി മാറുന്നത്.
അനുഗ്രഹീത സംഗീത പാരമ്പര്യവും പുത്തന്‍ ഗവേഷണങ്ങളും ദിലീപ് നായര്‍ക്കു സ്വന്തമായി ഒരിടം സംഗീത ലോകത്തു നല്‍ക്കുന്നുണ്ട്.