Image

വിലക്കയറ്റം: അറിയേണ്ടത് (ജോൺ കുന്തറ)

Published on 02 April, 2024
വിലക്കയറ്റം: അറിയേണ്ടത് (ജോൺ കുന്തറ)

വിലക്കയറ്റം പലേ രീതികളിൽ, എന്നും ഒരു സംസാര വിഷയം ആണല്ലോ .രണ്ടു വർഷങ്ങളിലേറെ ആകുന്നു എല്ലാ വേദികളിലും വിലക്കയറ്റം ഒരു പ്രധാന സംസാരവിഷയമായിരിക്കുന്നു . അടുത്ത സമയങ്ങളിൽ  അതിന് അൽപ്പം ശക്തി ഏറിയിരിക്കുന്നു. .പലയിടത്തും കേൾക്കുന്ന ഒരു പരാതിയാണ് "സാധനങ്ങൾക്കൊക്കെ എന്തു വില? " ശെരി ആയിരിക്കാം ധാരാളം നിത്യോപയോഗ വസ്തുക്കൾ, ഇന്ധനം എല്ലാത്തിനും വില വർദ്ധിച്ചിട്ടുണ്ട്'
 ക്രയ വിക്രയ, വ്യാപാര  സാമ്പത്തിക മേഖലയിൽ കാണുന്ന ഒരു സവിശേഷത, സ്വഭാവം വിലക്കയറ്റവുംവില കുറച്ചിലും.  ഇൻഫ്ലേഷൻ സൂചിക അടിസ്ഥാനത്തിൽ പരിശോധിച്ചാൽ 2022 അവസാനം 9 % വരെ  
വിലക്കയറ്റം എത്തിയിരുന്നു. ഇന്നത് 4% അടുത്തായി കുറഞ്ഞിരിക്കുന്നു. ഈ ക്കുറവ് നിത്യോപയോഗ സാധനങ്ങളിൽ വരുന്നില്ല എന്നതാണ് ഈയൊരവസ്ഥ ശ്രദ്ധേയമാക്കുന്നത്.

ഒരു സമയം സാമ്പത്തിക വിദഗ്ദ്ധർ ഇൻഫ്ലെഷനെ പണപ്പെരുപ്പം ആയി കണ്ടിരുന്നു പിന്നീട് പലരും ഈ വാക്ക് സാധാരണ വിലക്കയറ്റത്തിനും ഉപയോഗിക്കുവാൻ തുടങ്ങി എന്നാൽ എല്ലാ വിലക്കയറ്റവും വെറും  നാണയപ്പെരുപ്പം മാത്രമല്ല. ഉൽപ്പാദനം, ഉപയോഗo ,ആവശ്യകത ഇതെല്ലാം അനുബന്ധിതമാണ് . മറ്റു നിരവതി സ്വതന്ത്ര രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തിയാൽ അമേരിക്കയിലെ വിലക്കയറ്റം കുറവാണ്.

ഈയൊരു ഗണ്യമായ കുറവ് കടലാസ്സിലും സൂചികയിലും കാണാം എങ്കിലും പൊതുജനതയുടെ കീശയിൽ ആ കുറവ് എത്തിയിട്ടില്ല. അതിനു കാരണം പലത്. ഒന്നാമതായി ഉപയോഗിക്കുന്ന വാക്കുകൾ പരിശോധിക്കാം. വിലക്കയറ്റം രണ്ടു രീതികളിൽ ഉടലെടുക്കും ഒന്ന് ഒരു വസ്തുവിൻറ്റെ ദൗർലഭ്യം അത് വാങ്ങുവാൻ കൂടുതൽ ആളുകൾ സ്വാഭാവികമായും വില കൂടും. രണ്ട്‌ പോരായ്മയില്ല എന്നാൽ ഉപഭോക്താക്കൾ വർദ്ധിക്കുന്നു അപ്പോഴും വിലക്കയറ്റം വരുന്നു.

ഈ ത്തരം വിലക്കയറ്റം ശാശ്വതമായിരിക്കണമെന്നില്ല. ദൗർലഭ്യത ഉണ്ടായ സാധനം പൊടുന്നനവെ പലേ രീതികളിലും ധാരാളമായി ചന്തയിൽ എത്തുന്നു ആവശ്യക്കാർ വർദ്ധിക്കുന്നില്ല വിലയും കുറഞ്ഞു തുടങ്ങും.ഈയൊരവസ്ഥ സാധാരണ നാം പെട്രോൾ പമ്പുകളിൽ കാണാറുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രാഷ്ട്രീയ സമൂഗിക തലങ്ങളിൽ കേട്ടിട്ടുള്ള വാക്കാണ് ജീവിക്കാനുള്ള ശമ്പളം "ലിവിങ് വേജ് " . ഇതിനെ അടിസ്ഥാനപ്പെടുത്തി പലേ സമരങ്ങൾ നടന്നു നിരവധി വൻ സ്ഥാപനങ്ങൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വേതനം വർദ്ധിപ്പിച്ചു . ദിവസക്കൂലികളിൽ പൊതുവെ നല്ലൊരു വർദ്ധന നടപ്പാക്കി. ഇന്ന് പതിനഞ്ചു ഡോളർ ഒരു മണിക്കൂർ വേതനം എവിടെയും കാണാം. ഇതിന് അനുപാതമായി വേതനം എല്ലാ മേഖലകളിലും വർദ്ധിച്ചിരിക്കുന്നു .അടുത്ത സമയം കാലിഫോർണിയ കുറഞ്ഞ വേതനം 20 ഡോളർ മണിക്കൂറിന് ആക്കിയിരിക്കുന്നു. ഇത് താമസിയാതെ മറ്റു പലേ സംസ്ഥാനങ്ങളും പരിഗണിക്കേണ്ടിവരും.

 വേതന വർദ്ധന,  വിലക്കയറ്റത്തെ ബാധിക്കുമോ?  നോക്കിയാൽ ബാധിക്കും. സാധാരണ കാലികമായ വിലക്കയറ്റവും ഇതും തമ്മിലുള്ള വ്യത്യാസം പരിശോധിക്കണം . വേതന വർദ്ധനവ്, താൽക്കാലികമല്ല സ്ഥിരമായിട്ടുള്ളത്. അത് താഴേക്ക് വരില്ല. ഒരു സ്ഥാപനവും ലാഭം കുറച്ചിട്ടു കൂലി കൊടുക്കില്ല കാരണം അത് ബിസ്സിനസ്സിനെ പ്രതികൂലമായി ബാധിക്കും താമസിയാതെ സംരഭം പൂട്ടിപ്പോകും. ആ സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ മുന്നിൽ രണ്ടു വഴികൾ ഒന്നുകിൽ ഉൽപ്പന്നങ്ങളുടെ വില ഉയർത്തുക അഥവാ ജോലിക്കാരെ പിരിച്ചുവിടുക. ഉൽപ്പന്നങ്ങളുടെ നിലവാരവും അളവും കുറക്കുക അത് നല്ലൊരു പ്രതിവിധിയായി എടുത്താൽ പരാജയം തീർച്ച.

അതിനാൽ ഉൽപ്പാദകർ ലാഭത്തിൽ സ്ഥാപനം മുന്നോട്ട് നയിക്കുന്നതിന് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടും. ഈ വിലക്കയറ്റം, സാധാരണ ഉപഭോക്ക്താക്കളുടെ ധന ശേഷിയെ ബാധിക്കും. വേതനം കൂടുതൽ കിട്ടിയാൽ ത്തന്നെയും അതുപോലെ ചിലവും വർദ്ധിക്കുന്നതിനാൽ ശമ്പള വർദ്ധന എല്ലാവരെയും ഒരുപോലെ സഹായിക്കുന്നില്ല. ജീവിത ച്ചിലവും കൂടുന്നല്ലോ.

വിലക്കയറ്റത്തെ പഴിക്കുമ്പോൾ ആരും വേതന വർദ്ധനവിനെ കുറ്റപ്പെടുത്താറില്ല. വാസ്തവം ഇതുരണ്ടും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.  
രാഷ്ട്രീയ വേദികളിൽ, സാധാരണ ജനതയുടെ വോട്ടു ലഭിക്കുന്നതിന്, രാഷ്ട്രീയക്കാർ കാട്ടുന്ന അടവുകളാണ് അമിതമായി സേവനം വാഗ്ദാനം ചെയ്യുക അത് സംഭവിക്കുന്നതിന് കാണുന്ന എളുപ്പവഴി ബിസിനസ്സ് പ്രസ്ഥാനങ്ങളുടെ നികുതി കൂട്ടുക. മുകളിൽ പറഞ്ഞതുപോലെ ഒരു സ്ഥാപനവും പണം നഷ്ടപ്പെട്ടു നികുതി നൽകില്ല.

പൊതുവെ ലോകത്തു നടക്കുന്ന സംഭവങ്ങൾ, യുദ്ധങ്ങൾ, അപകടങ്ങൾ, നമ്മുടെ ജീവിതത്തെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്. പലയിടത്തും അമേരിക്ക ഇടപെടുന്നു . ഇതിനെല്ലാം പണം വേണം. നമ്മിൽ നിന്നും പിരിക്കുന്ന നികുതി എല്ലാത്തിനും തികയുന്നുണ്ടോ? വളരെ വർഷങ്ങളായി അമേരിക്കയുടെ സമ്പദ്ഘടന നിലനിൽക്കുന്നത് കടം വാങ്ങുന്ന പണത്തിലാണ് . പിരിക്കുന്ന നികുതി ഒന്നിനും തികയുന്നില്ല. എടുത്തു കൂട്ടിയിട്ടുള്ള കടങ്ങളുടെ വലുപ്പം കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ .ചുരുക്കത്തിൽ, വിലക്കയറ്റം നമ്മുടെ ജീവിതത്തിലെ ഒരു ഭാഗം. അതറിഞ്ഞു ജീവിക്കുക.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക