Image

കേരള സെന്ററിൽ  ഡോ. തോമസ് എബ്രഹാം ലൈബ്രറി ഉദ്‌ഘാടനം ഏപ്രിൽ 6 ശനിയാഴ്ച:  കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത  പ്രധാന്‍ മുഖ്യാതിഥി 

Published on 02 April, 2024
കേരള സെന്ററിൽ  ഡോ. തോമസ് എബ്രഹാം ലൈബ്രറി ഉദ്‌ഘാടനം ഏപ്രിൽ 6 ശനിയാഴ്ച:  കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത  പ്രധാന്‍ മുഖ്യാതിഥി 
 
ന്യൂ യോർക്ക്: കേരള സെന്ററിൽ  'ഡോ.  തോമസ്  എബ്രഹാം ലൈബ്രറി' ഏപ്രിൽ 6 ശനിയാഴ്ച വൈകുന്നേരം  ഉദ്‌ഘാടനം ചെയ്യുന്നു. വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ  കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത് പ്രധാന്‍  മുഖ്യാതിഥിയാകും.  ലൈബ്രറി ഉദ്‌ഘാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള സെന്റർ ന്യൂ യോർക്ക് ഭാരവാഹികൾ അറിയിച്ചു.
 
പ്രോഗ്രാം : 5.30 മുതൽ നെറ്റ്  വർകിങ് കോക്‌ടെയ്ൽസ്. 
615 ന് -ഉദ്‌ഘാടന ചടങ്ങ്, ആശംസകൾ. പിന്നാലെ കലാപരിപാടികളും  ഡിന്നറും .
 
 ഇന്ത്യൻ പുസ്‌തകങ്ങളുടെയും ഇന്ത്യൻ പ്രവാസി പുസ്‌തകങ്ങളുടെയും ശേഖരം, ഡോ. ഏബ്രഹാമിന്റെ ഇന്ത്യൻ ഡയസ്‌പോറയെ കുറിച്ചുള്ള ചരിത്ര രേഖകളുടെ സ്വകാര്യ ശേഖരം, ഇന്ത്യൻ അമേരിക്കൻ, പ്രവാസി  കമ്മ്യൂണിറ്റി സംഘടനകളുടെ  ബുക്ക്‌ലെറ്റുകൾ/സാഹിത്യങ്ങൾ എന്നിവ ലൈബ്രറിയിൽ ഉണ്ടായിരിക്കും. 
 
ലൈബ്രറി ഒരു ഇന്ത്യൻ ഡയസ്‌പോറ ഗവേഷണ കേന്ദ്രം എന്ന നിലയിലും  ലൈബ്രറി ഹാൾ അത്യാധുനിക ഹൈബ്രിഡ് കോൺഫറൻസ് റൂം എന്ന നിലയിലും  ഉപയോഗിക്കാം.
 
കൂടുതൽ വിവരങ്ങൾക്ക് : 516 358 2000 
ചടങ്ങിൽ പങ്കെടുക്കുന്നതിനായി  www.tinyurl.com/TAbrahamLibrary യിൽ രജിസ്‌റ്റർ ചെയ്യുക. 
Join WhatsApp News
Raju Thomas, Kerala Center 2024-04-02 21:39:42
Correction: Please read as Dr. Thomas Abraham Library….
josecheripuram 2024-04-02 23:55:23
This is a dream come true, since the on set of Kerala center a small seed was planted by DR; Thomas Abraham, as you know the seed will only sprout when the right combination of climate. And in April the nature is blooming as well we bloom to have a Library. All the best towards a step which may travel miles in future.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക