Image

ജനാധിപത്യം സംരക്ഷിക്കുവാൻ ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കുക (ചാരുംമൂട് ജോസ്)

Published on 03 April, 2024
ജനാധിപത്യം സംരക്ഷിക്കുവാൻ ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കുക (ചാരുംമൂട് ജോസ്)

ഇന്ത്യ നേരിടുന്ന കനത്ത ഭീഷണി ഭാരതത്തിലെ മഹത്തായ ജനധിപത്യം അപകടത്തിലാണ് എന്നുള്ളതാണ് .ഇന്ന് തികച്ചും ഏകാധിപത്യ രാജ്യങ്ങളിലെ  അവസ്ഥയിലാണ് നമ്മുടെ നാട് നീങ്ങിക്കൊണ്ടിരിക്കുന്നത് .

ഈ അവസ്ഥ തുടർന്നാൽ വളരെ വിദൂരതയിൽ അല്ലാത്ത സമയത്തിൽ നമ്മുടെ ഭാരതം ഒരു മത ഭ്രാന്തന്മാരുടെ നാടായി മാറും.വീണ്ടും മോഡി അധികാരത്തിൽ വന്നാൽ ഇനിയൊരു തിരഞ്ഞെടുപ്പും നടക്കാൻ പോകുന്നില്ല എന്ന് മാത്രമല്ല അടുത്ത വര്ഷം ആർഎസ്എസിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടായിരിക്കും 

പിന്നെ എല്ലാ ന്യൂന പക്ഷങ്ങളും അടിമകളെപ്പോലെ മതഭ്രാന്തന്മാരുടെ പീഡനത്തിന് ഇരയാകുന്ന ദുരവസ്ഥ വ്യാപകമായി തുടരും എന്നുള്ള സത്യം ജനങ്ങൾ തിരിച്ചറിയണം  ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം തന്നെ ഭീഷണിയിലാണ് .പത്ര മാധ്യമങ്ങൾ ടെലിവിഷൻ റേഡിയോ തുടങ്ങി എല്ലാ മാധ്യമങ്ങളും വിലക്കിനു വശം വധേയവരാണ് . ആര് ചോദ്യം ചെയ്താലും  അവരേ ജയിൽ തേടിയെത്തും .സർക്കാർ സ്ഥാപനങ്ങൾ ,കോടതികൾ ജഡ്‌ജിമാർ  തുടങ്ങി എല്ലാ ഭരണാഘടനാ സ്ഥാപനങ്ങൾ  മോഡി സ്തുതി പാടകരായി തുടരുകയാണ് 

എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും കോർപ്പറേറ്റ് മുതലാളിമാർക്ക് എഴുതിക്കൊടുത്തിരിക്കുകയാണ് ആരു എതിരു നിന്നാലും അവരുടെ അവസ്ഥ കട്ടപ്പൊകയാണ് .ചോദ്യം ചെയ്യുന്നവർ ജയിലിൽ പോകണ്ട അവസ്ഥയാണ് ജനങ്ങൾ;ക്കു കോടതിയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപെറ്റിട്ടിരിക്കുന്നു 

പ്രബുദ്ധരായ ജനങ്ങൾ ഈ ഭയാനക ദുരവസ്ഥ മനസ്സിലാക്കി വരുന്ന തിരഞ്ഞെടുപ്പിൽ മതേതരത്വ ജനാധിപത്യ സ്വഭാവമുള്ള ഇന്ത്യ മുന്നണിയെ വോട്ടു കൊടുത്തു വിജയിപ്പിക്കുക 
ഇനിയും ഒരു പ്രാവശ്യം കൂടി ബിജെപി അധികാരത്തിൽ വന്നാൽ മോഡി പ്രധാന മന്ത്രിയല്ല  മോഡി രാജ്യത്വം ഇന്ത്യയിൽ  നടപ്പാകും.

കേരളത്തിലുള്ള മോഡി ഭക്തൻ പിണറായിയുടെ പാർട്ടി ഇതോടെ അവസാനിക്കണം കമ്മ്യൂണിസത്തിന്റെ അന്തകനായി ചരിത്രത്തിൽ രേഖപ്പെടുത്തണം . കേന്ദ്ര ഭരണത്തിന് മോദിയുടെ ചെരുപ്പ് താങ്ങി കേരള ജനതയെ വഞ്ചിച്ച മുഖ്യൻ കേരളത്തെ പട്ടിണിയിലാക്കി സ്വന്തം കുടുംബത്തെ വളർത്തി വലുതാക്കി കോടികൾ വെട്ടിച്ചു .ജനം ഒരിക്കലും മാപ്പുകൊടുക്കുകയില്ല .ഏകാധിപതിയായി ഹിറ്റ്ലറെ പോലും കടത്തിവെട്ടി കേരളം ജനതയെ കട്കക്കെണിയിലാക്കി കീശ വീർപ്പിച്ച വഞ്ചകനാണ് പിണറായി .ജനം തിരിച്ചടിക്കുന്നു സമയം ആഗതമായി .സ്വന്തം പാർട്ടിക്കാർ സന്തോഷിക്കുന്ന ദിനങ്ങൾ ആഗതമായി 
 
യുഡിഫ് സ്ഥാനാർത്ഥികളെ മുഴുവൻ വൻമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമ്പോൾ പ്രതികാരം പൂർത്തിയാകും . ലോകം മുഴുവൻ ഉപേക്ഷിച്ച അവസാന കമ്മ്യൂണിസ്റ്റ് തരിയും തല്ലിക്കെടുത്തണം 

കേരള ജനത തയാർ എടുക്കുന്നു . ജാഗ്രതെ . ഭാരത ജനത  സമയം നോക്കിയിരിക്കുന്നു 
ഏകാധിപതികളായ ഇവരുടെ നാളുകൾ  കുറിച്ച് കഴിഞ്ഞു 
രാജാവിനേക്കാൾ രാജ്യം ആണ് വലുത് എന്ന് ജനം തിരിച്ചറിഞ്ഞു 
ഇനിയും ബാലറ്റിലൂടെ തിരിച്ചടിക്കാൻ സമയമായി .ഭാരതമേ  ഉണരൂ 

ചാരുംമൂട് ജോസ് 
ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് 
ന്യൂ യോർക്ക് 
   

Join WhatsApp News
Mathai Chettan 2024-04-03 02:01:40
ജോസ് നന്നായിട്ട് എഴുതി കേട്ടോ? മത്തായി ചേട്ടൻ ജോസിന്റെ ആശയത്തോട് 100% യോജിക്കുന്നു. അനാചാരവും ദുരാചാരവും ഭൂരിപക്ഷ മത വർഗീയതയും, ന്യൂനപക്ഷങ്ങളെ അടിച്ചമർത്തലും, അവരുടെ ആരാധനാലയങ്ങൾക്ക് തീ കൊളുത്തലും, ഫാസിസ്റ്റ് ഭരണവും വമ്പൻ അഴിമതികളും, ഈ വമ്പൻ അഴിമതിക്കാർ ചെറിയ അഴിമതിക്കാരെ, അധികാര മുഷ്കിൽ അറസ്റ്റ് ചെയ്യുന്നു. വോട്ടിംഗ് തന്നെ ശരിയായി നടക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. ഇതിന് കുടപിടിക്കുന്ന മത അന്ധവിശ്വാസികൾ അമേരിക്കയിലും ഉണ്ട്. ജോസ് കുഞ്ഞ് പറയുന്നത് ശരിയാണ്. നൂറു വയസ്സു കഴിഞ്ഞ ഈമത്തായി ചേട്ടൻ ജോസ് കുഞ്ഞ് ചാരുംമൂടി നോടൊപ്പം ഉണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഉപ്പുസത്യാഗ്രഹത്തിലും ഈ മത്തായി ചേട്ടൻ പങ്കെടുത്ത ചരിത്രമുണ്ട്. എന്ത് ചെയ്യാം എനിക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഞാൻ വീൽചെയറിലാണ്. എല്ലും തോലുമായി കാലനെ കാത്തു കഴിയുകയാണ്. ഇന്ത്യയിലെ ഫാസിസം വരുന്നത് കാണാനുള്ള ഒരു കരുത്ത് എനിക്കില്ല. എങ്കിലും എൻറെ ആത്മരോഷം ഈ ഫാസിസത്തിനെതിരെ ഉയർത്തെഴുന്നേക്കുകയാണ്. എൻറെ പൊന്നു ജോസുകുട്ടി വീണ്ടും വീണ്ടും എഴുതുക. ഫ്ലോറിഡയിൽ നിന്ന് എഴുതുന്ന നിലമ്പള്ളി സാറിന് ഒരല്പം ബുദ്ധിപദേശിച്ചു കൊടുത്താൽ നന്നായിരിക്കും. നിങ്ങളുടെ ഈ ലേഖനം അദ്ദേഹത്തിൻറെ ഒന്ന് അയച്ചു കൊടുക്കുക. എന്നാൽ തൽക്കാലം ഇത്രമാത്രം ഗുളിക വിഴുങ്ങാൻ സമയമായി. ഈ വരുന്ന ഇലക്ഷൻ കഴിയുന്നതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന കാര്യം പോലും എനിക്ക് സംശയമാണ്. എൻറെ ജോസ് മോനെ ദിനേശാ തൂലിക പടവാളാക്കുക. ഞാൻ തൽക്കാലം വീൽചെയർ ഉരുട്ടി ഒന്നു മൂത്രം ഒഴിച്ചിട്ട് വരാം.
Kongress praja 2024-04-03 07:13:36
60 വർഷക്കാലം ഭാരതത്തെ പൊന്നുപോലെ കാത്തുസൂക്ഷിച്ച യാതൊരുവിധ മതപീഡനങ്ങളോ, അനീതിയോ ഇല്ലാതെ എല്ലാവര്ക്കും സമത്വവും സമാധാനവും പട്ടിണിമൂകതവുമായ ജീവിതം നൽകിയ കോൺഗ്രെസ്സെ വരൂ ഇപ്പോൾ ജനത അടിമത്തത്തിലാണ്. മുസ്ലീമുകൾ ഭയപ്പെടുന്നു. ജനജീവിതം ആശങ്കയിലാണ്. വരൂ കൊണ്ഗ്രെസ്സ് നിങ്ങളുടെ അറുപത് സുവര്ണകാലഘട്ടം ആലോചിക്കുമ്പോൾ ഹാ നമ്മൾ ഇപ്പോൾ എത്ര ദുരിതത്തിലാണ്. കൃസ്തുമത വർഗവാദിയും ഹിന്ദുമത വിരോധിയുമാണെങ്കിലും ബഹുമാനപ്പെട്ട മത്തായിച്ചേട്ടൻ വരെ കോൺഗ്രസ് രാജ്യം വരാൻ കാത്തിരിക്കുന്നു. ജയ് കോൺഗ്രസ്, ജയ് നെഹ്‌റു, ജയ് ഗാന്ധി ജയ് തരൂർ
Mathai Chettan 2024-04-03 16:34:54
ഇത് മത്തായി ചേട്ടൻ ആണ്. മത്തായി ചേട്ടന് പ്രത്യേകമായി ഒരു മതത്തോടും പ്രത്യേക സ്നേഹമോ വെറുപ്പോ ഒന്നുമില്ല. ഞാനൊരു ക്രിസ്ത്യൻ മതത്തിൽ വന്നു പിറന്നു എന്ന് മാത്രം. പള്ളിയിൽ പോയിട്ടും കുമ്പസാരിച്ചിട്ടും കുർബാന കൈകൊണ്ടിട്ടും ഏതാണ്ട് 60 കൊല്ലമായി. ഞാൻ സുഹൃത്തുക്കളോടൊപ്പം ചുമ്മാ സോഷ്യൽ ചെയ്യാൻ മാത്രമായി പള്ളിയിലും അമ്പലത്തിലും മോസ്കിലും വല്ല കാലത്തും സൗകര്യം കിട്ടിയാൽ പോകും അത്രമാത്രം. പള്ളിയിൽ അച്ഛന്മാരെയും സ്വാമിമാരെയും മുള്ളന്മാരെയും നമ്മുടെ ഒരു പൊതു വേദിയിലും പ്രത്യേകമായി ആദരിച്ചിരുത്തുകയോ പ്രസംഗിക്കാൻ അവസരം കൊടുക്കുകയോ ചെയ്യരുത്. അവരെയും സാധാരണക്കാരായി മാത്രം കരുതി അവർ ആരായാലും കുറ്റം ചെയ്താൽ അവരെ ശിക്ഷിക്കണം. മത്തായി ചേട്ടന് ഒരു മതത്തിലെയും അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും നിന്നു കൊടുക്കാൻ താല്പര്യമില്ല. അതിനാൽ മത്തായി ചേട്ടനെ പറ്റി നിങ്ങൾ ദയവായി ഇങ്ങനെ പാടുക. വയലാറിൻറെ മറ്റ ഒരു പാട്ടുണ്ടല്ലോ" ഞാൻ ഹിന്ദു വല്ല ക്രിസ്ത്യാനി അല്ല ഇന്ദ്രനും അല്ല ചന്ദ്രനും അല്ല" പിന്നെ നാരായണഗുരു പറഞ്ഞതാണ് ശരി" മതമേതായാലും മനുഷ്യൻ നന്നായാൽ മതി". പിന്നെ കോൺഗ്രസ് പാർട്ടിയിലെ പലരും പറയുന്ന മാതിരി" മഹാത്മാഗാന്ധിയുടെ രാമനാണ് എൻറെ രാമൻ അല്ലാതെ ബിജെപി ആർഎസ്എസ് ഗോഡ്സെയുടെ ശ്രീരാമൻ അല്ല എൻറെ രാമൻ" അതുപോലെ മഹാബലി ആണ് എനിക്കിഷ്ടം അല്ലാതെ വാമനനെ അല്ല എനിക്ക് താല്പര്യം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ആകണം നമ്മുടെ ജീവിതം. ലോകസമസ്താ സുഖിനോ ഭവന്തു. ഈ വീൽചെയറിൽ ആണെങ്കിൽ പോലും അവസാനശ്വാസം വരെ മതേതര ഇന്ത്യക്ക് വേണ്ടി മതേതര രാഷ്ട്രങ്ങൾക്ക് വേണ്ടി ഈ മുത്തായി ചേട്ടൻ പോരാടിയിരിക്കും. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്കയിൽ വന്നിട്ട് ഇവിടത്തെ മതേതരസുഖം അനുഭവിക്കുന്ന ചില ഇന്ത്യൻ കുബുദ്ധികൾ ഹിന്ദുമത ഫണ്ടമെന്റലിസ്റ്റുകൾ ഭാരതത്തിലെ മത വർഗീയവാദികളെ പൊക്കിക്കൊണ്ട് നടക്കുന്നത് ശരിയല്ല. എൻറെ രണ്ട് പെൺകുട്ടികളും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുക്കളെ ആണെന്നുള്ള വിവരം ഞാൻ ഇവിടെ വ്യക്തമാക്കുന്നു. ഗോപാലൻകുട്ടിയും, കൃഷ്ണൻകുട്ടിയും ആണ് എൻറെ രണ്ടു മരുമക്കൾ. പക്ഷേ അവർ രണ്ടുപേരും ഭാഗ്യവശാൽ സെക്കുലർ മതേതര വിശ്വാസികളാണ്. മത്തായി ചേട്ടൻറെ ഇതുവരെയുള്ള എഴുത്തുകൾ കൃതികളെ അവലോകനം ചെയ്തിട്ട് വേണം മത്തായി ചേട്ടനെ പറ്റി അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ. നേരെ വാ നേരെ പോ എന്നതാണ് മത്തായി ചേട്ടൻറെ ചിന്താഗതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക