Image

മുൻ പ്രസാധകനിൽ നിന്നു $48 മില്യൺ ആവശ്യപ്പെട്ടു 'സ്പോർട്സ് ഇലസ്ട്രേറ്റഡ്' കേസ് കൊടുത്തു (പിപിഎം)

Published on 03 April, 2024
മുൻ പ്രസാധകനിൽ നിന്നു $48 മില്യൺ ആവശ്യപ്പെട്ടു  'സ്പോർട്സ് ഇലസ്ട്രേറ്റഡ്' കേസ് കൊടുത്തു (പിപിഎം)

'സ്‌പോർട്സ് ഇലസ്ട്രേറ്റഡ്' മുൻ പ്രസാധകൻ മനോജ് ഭാർഗവയ്ക്കു എതിരെ ഇപ്പോഴത്തെ ഉടമകൾ $48 മില്യൺ ആവശ്യപ്പെട്ടു കേസ് കൊടുത്തു. കരാർ ലംഘനമാണ് ആരോപണം. ലൈസൻസ് വ്യവസ്ഥകൾ പുതുക്കി കിട്ടാൻ വേണ്ടി പണം നൽകുന്നത് നിർത്തി വച്ചു എന്നാണ് ഓതെന്റിക് ബ്രാൻഡ്‌സ് ഗ്രൂപ് ആരോപിക്കുന്നത്. 

5-അവർ എനർജി ഡ്രിങ്ക് സ്ഥാപകനും അറീന ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരി ഉടമയുമായ ഭാർഗവ ഗുണ്ടായിസത്തിന്റെ സമീപനം കൈക്കൊള്ളുന്നു എന്നാണ് ആരോപണത്തിൽ പറയുന്നത്. മൂന്നു മാസം കൂടുമ്പോൾ നൽകേണ്ട ലൈസൻസ് ഫീ അദ്ദേഹം നൽകിയില്ല. അതോടെ കമ്പനി ഞെരുക്കത്തിലായി. മാസിക പുറത്തിറക്കാൻ ബുദ്ധിമുട്ടായി. 

ഓതെന്റിക് ബ്രാൻഡ്‌സ് ലൈസൻസിംഗ് അവകാശം മിനിറ്റ് മീഡിയ എന്ന സ്ഥാപനത്തിനു വിറ്റു. എന്നാൽ ഭാർഗവ അനാവശ്യമായ വ്യവസ്ഥകൾ കൊണ്ടുവന്നു തങ്ങളെ പീഡിപ്പിക്കയാണെന്നു ഓതെന്റിക് ബ്രാൻഡ്‌സ് പറയുന്നു. 

കുറഞ്ഞ ലൈസൻസിംഗ് ഫീ ഉറപ്പിക്കാൻ ഭാർഗവ നടത്തിയ ശ്രമങ്ങൾ ഓതെന്റിക് ബ്രാൻഡ്‌സ് സി ഇ ഒ: ജെയ്‌മി സോൾട്ടർ തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോർട്ട്. ലൈസൻസ് കൈവിട്ടെങ്കിലും നിയമനടപടിയിൽ ക്ഷുഭിതനായ ഭാർഗവ സ്പോർട്സ് ഇലസ്ട്രേറ്റഡിന്റെ ആസ്തികളും ട്രേഡ് മാർക്കുകളും നിയമവിരുദ്ധമായി കൈയ്യടക്കി വച്ചിരിക്കയാണത്രേ. 

ന്യൂ യോർക്ക് സതേൺ ഡിസ്ട്രിക്ടിലെ യുഎസ് കോർട്ടിൽ സമർപ്പിച്ച അപേക്ഷയിൽ ഭാർഗവയിൽ നിന്നു $48.75 മില്യൺ ഈടാക്കാനാണ് ശ്രമം. 

Manoj Bhargava sued for $48 million 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക