Image

മികച്ച ഭക്ഷണ പാനീയങ്ങൾ കിട്ടുന്ന വിമാനത്താവളങ്ങൾ: ഒന്നാം സ്ഥാനം സിംഗപ്പൂരിന് (പിപിഎം) 

Published on 03 April, 2024
മികച്ച ഭക്ഷണ പാനീയങ്ങൾ കിട്ടുന്ന വിമാനത്താവളങ്ങൾ:  ഒന്നാം സ്ഥാനം സിംഗപ്പൂരിന് (പിപിഎം) 

ലോകത്തു മികച്ച ഭക്ഷണ പാനീയങ്ങൾ കിട്ടുന്ന വിമാനത്താവളങ്ങൾ ഫുഡ് ആൻഡ് വൈൻ പ്രഖ്യാപിച്ചു. 2024 ഗ്ലോബൽ ടേസ്റ്റ് മേക്കേഴ്‌സ് പട്ടികയിൽ ഒന്നാമത് എത്തുന്നത് സിംഗപ്പൂരിലെ ജുവൽ ചാങ്ങി എയർപോർട്ട് ആണ്. 

180 ലേറെ ഫുഡ്-ട്രാവൽ എഴുത്തുകാർ ഉൾപ്പെട്ട പാനൽ നടത്തിയ തിരഞ്ഞെടുപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ യുഎസിൽ നിന്ന് ഒന്നുമില്ല. ദുബായ് ഉണ്ട് മൂന്നാമത്. 

ന്യൂ യോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളം ഏഴാം സ്ഥാനത്തു എത്തി. വിമാനത്താവളത്തോളം വിശാലമായ ഭക്ഷണ ഇനങ്ങളാണ് അവിടെ കിട്ടുന്നതെന്നു പാനൽ വിലയിരുത്തി. ടെർമിനൽ 4ലെ പാം ബാർ & ഗ്രിൽ അവർ പ്രത്യേകം ശുപാർശ ചെയ്യുന്നു. രാജ്യാന്തര വിമാനത്താവളം ആയതിനാൽ ടെർമിനൽ 1ലെ സോയ് ആൻഡ് സാകെ, 4ലെ മി കാസ കാന്റീന എന്നിവയും പാനൽ മികച്ചതായി കാണുന്നു. 

അറ്റ്ലാന്റയിലെ ഹാർട്സ്ഫീൽഡ്-ജാക്‌സൺ എട്ടാം സ്ഥാനത്തു എത്തി. തൊട്ടു പിന്നിൽ സാൻ ഫ്രാൻസിസ്‌കോ ഇന്റർനാഷനൽ എയർപോർട്ടും ഉണ്ട്. 

പൂർണ പട്ടിക താഴെ: 

Jewel Changi Airport (Changi, Singapore)
Tokyo-Narita International Airport (Narita, Japan)
Dubai International Airport (Dubai, UAE)
Heathrow Airport (London, England)
Istanbul Airport (Istanbul, Turkey)
Amsterdam Airport Schiphol (Amsterdam, Netherlands)
John F. Kennedy International Airport (New York City)
Hartsfield–Jackson Atlanta International Airport (Georgia)
San Francisco International Airport (California)
Vancouver International Airport (Vancouver, Canada)
Munich Airport (Munich, Germany)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക