ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകൃതമായി 1986 മുതല്‍ പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബ് (NYMSC) 'ചീട്ടുകളി ചാമ്പ്യന്‍സ് ടൂര്‍ണമെന്റ്-2024' മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഫ്‌ലോറല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്റര്‍നാഷണല്‍ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് ($1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് ($750) ഡോളറുമാണ് നല്‍കുന്നത്. 28 ചീട്ടുകളി ഇനത്തില്‍ ഒന്നാം സമ്മാനമായി ആയിരം ($1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് ($500) ഡോളറുമാണ് നല്‍കുന്നത്.
മത്സര നിബന്ധനകള്‍: (1) മത്സരത്തിന് പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ് 1-ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (2) രജിസ്‌ട്രേഷന്‍ ഫീസായി ഒരു വ്യക്തിക്ക് നൂറു ($100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് ($300) ഡോളറും നല്‍കേണ്ടതാണ്. (3) 56 ഇനത്തിലുള്ള മത്സരത്തിനും 28 ഇനത്തിലുള്ള മത്സരത്തിനും വെവ്വേറെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (4) 56 മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8 മണിക്ക് മുന്‍പായി മത്സര വേദിയില്‍ എത്തിയിരിക്കണം. (5) 28 മത്സരം ഉച്ചക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. 28 മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ മത്സര ദിവസം ഉച്ചക്ക് 1:30-ന് മുമ്പായി മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. (6) രജിസ്‌ട്രേഷന്‍ ഫീസ് ZELLE മുഖേനയോ VENMO മുഖേനയോ +1-(516)-587-1403 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്. (7) രജിസ്ട്രേഷന്‍ ഫീ ഇല്ലാതെ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ മത്സരത്തിന് പരിഗണിക്കുന്നതല്ല. (8) രജിസ്ട്രേഷന്‍ ഫീ കൊടുത്തവര്‍ മത്സരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഒരു കാരണവശാലും ഫീസ് തിരികെ നല്‍കുന്നതല്ല. (9) സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ (TYSON CENTER - 26 N TYSON AVENUE, FLORAL PARK, NY 11001) മെയ് 11 ശനിയാഴ്ച രാവിലെ 8 മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണം, ചായ, കാപ്പി, ഉച്ച ഭക്ഷണം, ഡിന്നര്‍, ശീതള പാനീയങ്ങള്‍ തുടങ്ങിയവ നല്‍കുന്നതാണ്. ന്യൂയോര്‍ക്ക് മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സോക്കര്‍, വോളീബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ വിജയപ്രദമായി നടത്തി വരുന്നതാണ്. ചീട്ടുകളി മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി അംഗങ്ങളുമായി ബന്ധപ്പെടുക: (1) സജി തോമസ് - (646)- 591-8465 (2) സഖറിയാ മത്തായി - (917)-243-5545 (3) മാത്യു ചെറവള്ളില്‍ (ഷെറി) - (516)-587-1403 (4) രാജു പറമ്പില്‍ - (516)-455-2917 (5) രഘു നൈനാന്‍ - (516)-526-9835 (6) ബോബി മാത്യു - (646)-261-6314 (7) ബിജു ഫിലിപ്പ് - (631)-572-6934 (8) ബിജു ചാക്കോ - (516)-996-4611.