ഒറിഗോണ്‍: ഇന്ത്യന്‍ വംശജയായ സോഫറ്റ് വെയര്‍ എന്‍ജിനീയറും നാലു വയസ്സുകാരി മകളും പോര്‍ട്ട്‌ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവും മറ്റൊരു മകനും ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആന്ധ്രാപ്രദേശ്, കൃഷ്ണ ജില്ലയിലെ കോണകാഞ്ചി സ്വദേശിനിയായ കെ. ഗീതാഞ്ജലി മകള്‍ നാലു വയസ്സുകാരി ഹനിക എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. തന്റെ 32ാം പിറന്നാള്‍ ദിനമായ അന്ന് രാവിലെ അമ്പലത്തിലേക്ക് പോവുകയായിരുന്നു ഗീതാഞ്ജലിയും കുടുംബവും. അപകടത്തില്‍ ഭര്‍ത്താവ് നരേഷ്, മകന്‍ ഭ്രമണ്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പത്തു വര്‍ഷമായി അമേരിക്കയില്‍ താമസിക്കുകയായിരുന്നു ഗീതാജ്ഞലിയും നരേഷും. ഇരുവരും ഐടി ഉദ്യോഗസ്ഥരാണ്.