Image

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിദ്ധാന്‍ശു സഞ്ജീവ് ശിവന് മികച്ച നടനുള്ള നോമിനേഷന്‍

Published on 03 April, 2024
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിദ്ധാന്‍ശു സഞ്ജീവ് ശിവന് മികച്ച നടനുള്ള നോമിനേഷന്‍

ടൊറന്റോ: നാല്‍പ്പത്തൊമ്പതാമത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സിദ്ധാന്‍ശു സഞ്ജീവ് ശിവന് മികച്ച നടനുള്ള നോമിനേഷന്‍. ബി ആര്‍ പ്രസാദ് തിരക്കഥയെഴുതി, സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അംഗീകാരം.

ബോട്ടപകടത്തില്‍ കാണാതായ പിതാവിനെ അന്വേഷിക്കുന്ന പന്ത്രണ്ടുകാരന്‍ പാക്കരനെന്ന കേന്ദ്ര കഥാപാത്രത്തെയാണ് വെള്ളിത്തിരയില്‍ സിദ്ധാന്‍ശു പകര്‍ത്തിയത്. അമ്മ ദീപ്തി പിള്ള ശിവനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

സൗബിന്‍ ഷാഹിര്‍, നരേന്‍, നന്ദു, യദുകൃഷ്ണന്‍, കൊച്ചു പ്രേമന്‍, അഞ്ജന അപ്പുക്കുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ( ശബ്ദ മിശ്രണം ), ബോളിവുഡ് സംഗീതസംവിധായകന്‍ തോമസ് കാന്റിലന്‍ (സംഗീതം) എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. സിദ്ധാന്‍ശുവിന്റെ ആദ്യ ചിത്രമാണ് 'ഒഴുകി ഒഴുകി ഒഴുകി'.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക