Image

സൂര്യഗ്രഹണം 8 -നു; എന്തൊക്കെ  ശ്രദ്ധിക്കണം? (എബ്രഹാം തോമസ്)

Published on 04 April, 2024
സൂര്യഗ്രഹണം 8 -നു; എന്തൊക്കെ  ശ്രദ്ധിക്കണം? (എബ്രഹാം തോമസ്)

ഡാലസ്: പൂർണ സൂര്യ ഗ്രഹണത്തിനു സാക്ഷ്യം  വഹിക്കുവാൻ നോർത്ത് ടെക്സാസ് ഒരുങ്ങുകയാണ്. നാലു മിനിറ്റ് പരിപൂര്ണ ഗ്രഹണം ഏപ്രിൽ 8 നു സംഭവിക്കുമ്പോൾ ചന്ദ്രൻ 1.40 പിഎം മുതൽ സുര്യനെ പൂർണമായും മറച്ചു തുടങ്ങുമെന്നും 1.44  വരെ ഇത് തുടരുമെന്നുമാണ്  ശാസ്ത്രജ്ഞർ പറയുന്നത്.

2024   ൽ സംഭവിക്കുന്ന ഈ ഗ്രഹണം കടന്നു പോകുന്ന വലിയ നഗരം ഡാലസ് ആണ്. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ടൈം സോണുകൾ അനുസരിച്ചു   ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പൂർണ ഗ്രഹണത്തിന്റെ മാർഗ്ഗമധ്യേ 3.1  കോടി അമേരിക്കക്കാരും 1.2 കോടി റ്റെക്സസ്‌കാരും വരാൻ സാധ്യതയുണ്ട്.

സൂര്യ ഗ്രഹണം ഒരു വര്ഷം  പല തവണ ഉണ്ടാകാറുണ്ട്. എന്നാൽ സംഭവിക്കുന്ന പ്രദേശത്തിന്റെ പ്രാധാന്യം അനുസരിച്ചും ഗ്രഹണത്തിന്റെ വലിപ്പം  അനുസരിച്ചും പലപ്പോഴും ശ്രദ്ധ നേടാറില്ല. കഴിഞ്ഞ ഒക്ടോബര്-നവംബര് കാലത്തു ഡാലസ്-ഫോർട്ടവർത്ത പ്രദേശത്തു   'വാർഷിക' റിങ് ഓഫ് ഫയർ അഥവാ സോളാർ എക്ലിപ്സ് ഉണ്ടായതാണ്. ഒരു ക്രെസെന്റ് രൂപത്തിലാണ് ഇത് ദൃശ്യമായത്. ഡാലസ് ഒരു പരിപൂർണ സൂര്യ ഗ്രഹണത്തിന്റെ മാർഗത്തിൽ ഇതിനു മുൻപ് വന്നത് ജൂലൈ 29 , 1878  ൽ ആയിരുന്നു. ഇനി 2317  ലേ ഒരു പരിപൂർണ സൂര്യ ഗ്രഹണം ഉണ്ടാവുകയുള്ളൂ എന്നാണു കരുതുന്നത്.

ഒരേ നേർ വരിയിൽ ഒത്തു ചേർന്ന് ഗ്രഹങ്ങൾ (ഉപഗ്രഹങ്ങൾ) വരുമ്പോഴാണ് ഗ്രഹണം ഉണ്ടാവുക. സൂര്യ ഗ്രഹണത്തിൽ  ചന്ദ്രൻ സൂര്യന്റെയും ഭൂമിയുടെയും മധ്യത്തിൽ നേർവരയിൽ വരുന്നു. ചന്ദ്രന്റെ നിഴൽ മാത്രം ഭൂമിയിൽ പതിക്കുന്നു.

സൂര്യനെക്കാൾ 400  തവണ ചെറുതാണെങ്കിലും ഭൂമിയോടു ചന്ദ്രൻ 400 തവണ അടുത്തതാണ്‌.  ഈ സൂര്യ ഗ്രഹണസമയത്തു ചന്ദ്രൻ അതിന്റെ എലിപ്റ്റിക്കൽ ഓർബിറ്റിൽ ഭൂമിയോടു ഏറ്റവും അടുത്തതായിരിക്കും. തന്മൂലം സുര്യനെ മറക്കുന്നതായി അനുഭവപ്പെടും. സൂര്യ ഗ്രഹണത്തിന്റെ ഈ ഭയജനകമായ ദൃശ്യം  ഗ്രഹണത്തിന്റെ പാതയിൽ വരുന്ന പ്രദേശങ്ങളിൽ മാത്രം ഉണ്ടാവും. ഈ ഗ്രഹണം ഡാലസ്, ഫോർട്ട് വേർതിന്റെ മിക്ക ഭാഗങ്ങൾ, വെയ്ക്കോ, ടെംപിൾ, ഓസ്റ്റിന്റെ മിക്ക ഭാഗങ്ങളിലും, ഓസ്റ്റിന്റെ ചില ഭാഗങ്ങളിൽ എന്നിവടെങ്ങളിൽ കാണാൻ കഴിയും.

വളരെ പ്രലോഭനപരമായ കാഴ്ചയാണെങ്കിലും വിദഗ്ധർ പറയുന്നത് അഞ്ചു സെക്കന്റ് നേരത്തേക്ക് പോലും സുര്യനെ നോക്കിയാൽ കാഴ്ച നഷ്ടപ്പെടുവാൻ സാധ്യത ഉണ്ട് എന്നാണ് .

സൂര്യന് ധാരാളം പ്രകാശമുണ്ട്. ഇതെല്ലം ഒന്നിച്ചു കേന്ദ്രീകരിച്ചു കണ്ണിന്റെ റെറ്റിനയിലെ ഫോടോറിസെപ്റ്റർസിലെത്തിയാൽ അത് ഒരു എലെക്ട്രിക്കൽ സിഗ്നൽ ആയി മാറി ബ്രെയിൻ സെല്ലുകളിലേക്ക്‌യാത്ര ചെയ്താണ് നാം എന്താണ് കാണുന്നതെന്ന് നമ്മെ അറിയിക്കുന്നത്. എന്നാൽ ഈ സിഗ്നലുകൾ എല്ലാം ഒരേ സമയത്തു എത്തിയാൽ ഫോടോറിസെപ്റ്റർസ് തകരാറിൽ ആവുകയോ മരിക്കുകയോ ചെയ്യും.

സുരക്ഷിതമായി ഗ്രഹണം കാണാൻ ഐഎസ്ഒ 12312 -2 അല്ലെങ്കിൽ 12312 -2-2015 ലേബലുകൾ ഉള്ള ഗ്ലാസ്സുകൾ ഉപയോഗിക്കുവാൻ ആരോഗ്യ വിദഗ്ധർ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക