Image

ട്രംപിന് കോടതി വിചാരണകൾ രാഷ്ട്രീയ സമ്മാനം? (ബി ജോൺ കുന്തറ)

Published on 05 April, 2024
ട്രംപിന് കോടതി വിചാരണകൾ രാഷ്ട്രീയ സമ്മാനം? (ബി ജോൺ കുന്തറ)

ഓരോ കോടതി ഹാജരാകലും, ട്രംപ് മറ്റൊരു തിരഞ്ഞെടുപ്പു പ്രചാരണവും, അതിനായുള്ള ധനശേഖരണ ഉപാധിയും ആക്കി മാറ്റുന്നു.

 ട്രംപിനെതിരായി രണ്ടു വർഷങ്ങളായി നടക്കുന്ന കോടതി കേസുകളാണ് ഇയാൾക്ക് വലിയ ശ്രമം കൂടാതെ റിപ്പബ്ലിക്കൻ നോമിനേഷൻ ഉറപ്പാക്കിയിരിക്കുന്നത്. ആ കേസുകൾ തുടരുന്നു ഇതെല്ലാം തിരഞ്ഞെടുപ്പുവരെ, കാര്യമായ വിചാരണകൾ കൂടാതെ മുന്നോട്ടു പോകണമെന്ന ട്രംപ് പക്ഷത്തിൻറ്റെ ആഗ്രഹവും  സാധിച്ചു കിട്ടുമെന്ന് സൂചനകൾ കാണുന്നു.

ഒരു നല്ല ശതമാനം സ്വതന്ത്ര സമ്മതിദായകർ വിശ്വസിക്കുന്നു ബൈഡൻ ഡെമോക്രാറ്റ്സ് ട്രംപിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിന് കോടതികളെ കൂട്ടു പിടിച്ചിരിക്കുന്നു. പൊതുജനം മനസ്സിലാക്കി വരുന്നു ഒട്ടുമുക്കാൽ കേസുകൾക്കും ഒരുറച്ച അടിസ്ഥാനമില്ലെന്ന്.

 ന്യൂയോർക് AG ലൈറ്റിറ്റ ജെയിംസ്, യാതൊരു പരാതിക്കാരോ, പീഡിതരോ ഇല്ലാത്ത ഒരു കേസ് ചമച്ചെടുത്തു ട്രംപിനെ കോടതി കയറ്റിയിരിക്കുന്നു .അതിൽ വിചാരണ നടത്തിയ നീതിപാലകനോ വിചാരണ നടക്കുന്ന സമയം തന്നെ ഇതിലെ വിധി എന്തായിരിക്കുമെന്ന് സൂചനകൾ നൽകിയിരുന്നു. അതുപോലെതന്നെ ഒരു കേട്ടുകേൾവിയോ മുൻ തഴക്കമോ ഇല്ലാത്ത ഒരു വൻതുക ട്രംപിൻറ്റെ മേൽ ശിഷാ വിധിയാക്കുന്നു. അത് കഴിഞ്ഞ ദിനം മേൽ കോടതി തിരുത്തുന്നു വൻ തുക നാലിലൊന്നായി വെട്ടിച്ചുരുക്കുന്നു.

അറ്റ്ലാൻറ്റയിൽ നടക്കുന്ന ജനുവരി 6, കേസിൽ അത് പ്രാസക്യൂട്ടു ചെയ്യുന്ന DA ഫാനി വില്ലിസ് തൻറ്റെ കാമുകനെ കേസു നടത്തിപ്പിനായി കാമുകനെ തിരുകിക്കയറ്റി വൻ പ്രതിഫലം നൽകി വെളിച്ചത്തു വന്നു കാമുകനെ പിരിച്ചുവിടേണ്ടിവന്നു. കൂടാതെ കേസ് നിയന്ധ്രിക്കുന്ന ജഡ്‌ജ്‌ DA ചുമത്തിയ നിരവധി കുറ്റങ്ങൾ അസാധു എന്നും വെളിപ്പെടുത്തി. ആയതിനാൽ കേസ് തിരുത്തലുകൾ വരുത്തി വീണ്ടും അവതരിപ്പിക്കണം.

ന്യൂയോർക്കിൽ സ്റ്റോർമി ഡാനിയേൽ കേസ്.  ഇതിലുള്ള ഒരു ചുറ്റിക്കളി, സ്റ്റോർമി ഡാനിയേലിനെ 2006ൽ ട്രംപ്, സ്റ്റെഫനി ക്ലിഫോർഡ് ഇപ്പോൾ സ്റ്റോർമി ഡാനിയേൽ എന്ന പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്ര നിടിയുമായി ലൈംഗി ബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് ട്രംപ് 2016ൽ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയം സ്റ്റെഫനി തനിക്ക് ട്രംപുമായി ഉണ്ടായിരുന്ന മുൻകാല ബന്ധത്തെ, ഒരു പുസ്തകമെഴുതി പ്രസിദ്ധമാക്കുമെന്ന് സൂചനകൾ നൽകി.
 ഇതറിഞ്ഞ ട്രംപ് ആ ഒരു അപകീർത്തി തിരഞ്ഞെടുപ്പിനു മുൻപ് വരാതിരിക്കുന്നതിന്, ശ്രമം നടത്തുവാൻ, അന്നത്തെ ഇയാളുടെ പ്രധാന വക്കീൽ മൈക്കൽ കോഹനെ ചുമതലപ്പെടുത്തുന്നു. കോഹൻ 130000 ഡോളർ ഡാനിയേലിനു പ്രതിഫലം നൽകി വാർത്ത ഒളിപ്പിക്കുന്നു. പിന്നീട് കോഹൻ ട്രംപുമായി തെറ്റുന്നു. താൻ സ്റ്റോർമി ഡാനിയേലിനു കൊടുത്ത പണം ട്രംപിന് ഉണ്ടായിരുന്ന തിരഞ്ഞെടുപ്പു ധന ശേഖരണത്തിൽ നിന്നും ആയിരുന്നു എന്ന് ആരോപിക്കുന്നു. അത് തിരഞ്ഞെടുപ്പു നിധി ദുർവിനിയോഗo എന്നപേരിൽ ന്യൂയോർക് സിറ്റി AG കേസ് ചെലുത്തുന്നു.

ഇതിലെ ഒരു പ്രധാന വിഷയം, കേന്ദ്രീകൃത തിരജെടുപ്പു അനുമാനിച്ചുള്ള പണശേഖരണം അതിൻറ്റെ  വിനിയോഗം അതിനെല്ലാം മേൽനോട്ടം വഹിക്കുന്നത് തിരഞ്ഞെടുപ്പു കമ്മീഷൻ. ഒരു സ്ഥാനാർത്ഥി ശേഖരിക്കുന്ന പണത്തിൻറ്റെ കണക്കുകൾ രേഖപ്പെടുത്തി കമ്മീഷനെ അറിയിച്ചിരിക്കണം. ഇതിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നൽകേണ്ടതും ഈ കമീഷനിൽ.

മുൻകാലങ്ങളിൽ ചിലരെ തിരഞ്ഞെടുപ്പു കമീഷൻ അന്വേഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട് എന്നാൽ ക്രിമിനൽ കുറ്റം ചുമത്തി ശിഷിച്ചിട്ടില്ല . ഒന്നാമത് ഈയൊരു കേസ് ന്യൂയോർക് DA യുടെ പാരിധിക്കപ്പുറം ക്രിമിനൽ കുറ്റം ചുമത്തുക കേട്ടുകേൾവി ഇല്ലാത്തത് .ട്രംപ് അഭിപാഷകർ ഏത് രീതികളിൽ ഈ കേസ് വാദിക്കുമെന്ന് കാണാം. 

കോടതിയും കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രാധാന്യതയുള്ള മറ്റൊരു വാർത്ത, ഈ സമയം പൊതുജനസമക്ഷം കാണുന്നത് ഹണ്ടർ ബൈഡൻ നികുതി വെട്ടിപ്പു കേസുകൾ. ഇതിന് ഒട്ടുമുക്കാൽ മാധ്യമങ്ങളും വലിയ പ്രാധാന്യത നൽകുന്നില്ല എങ്കിലും പലേ വേദികളിലും ചോദ്യങ്ങൾ ഉദിക്കുന്നുണ്ട്.

ഇതിൽ വൈറ്റ് ഹൌസ് നിലപാട് മകൻറ്റെ ബിസിനസ്സ് ഇടപാടുകളുമായി പിതാവ് ജോ ബൈഡനു ഒരു ബന്ധവുമില്ല. ഈ വാദഗതിയും പൊതുജനം മുഖവിലക്കെടുക്കുന്നില്ല കാരണം മാധ്യമങ്ങളിൽ കണ്ടിരിക്കുന്നു ഹണ്ടർ പിതാവിനൊപ്പം ചൈനയിൽ പോകുന്നതും എല്ലാം. ഹണ്ടർ സമ്പാദിച്ച പണത്തിൽ നല്ലൊരു ഭാഗം ചൈനയിൽ നിന്നും എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കോടതി നാടകങ്ങളിൽ നിന്നും ട്രംപ് രാഷ്ട്രീയ മുതലെടുപ്പു നടത്തുമ്പോൾ ബൈഡൻ അതിൽനിന്നും ഒളിക്കുവാൻ ശ്രമിക്കുന്നു. ഹണ്ടർ "ലാപ് ടോപ്" ഒരു ചർച്ചാ വിഷയമായിരുന്നു അതിലെ കഥകൾ പലതും നാം കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു.

ട്രംപ് വിചാരണയും, ഹണ്ടർ കാലിഫോർണിയ കോടതി അരങ്ങും ഒരേ സമയം ജൂൺ ജൂലൈ മാസ്സങ്ങളിൽ സംഭവിക്കുവാനുള്ള എല്ലാ സാധ്യതകളും തെളിയുന്നുണ്ട്. ഒരു കേസിൽ, ട്രംപിന് ഫെലനി ശിക്ഷ വിധിക്കൽ കിട്ടിയാൽ അന്തരീഷം മാറും. പ്രസിഡൻറ്റ് സ്ഥാനത്തേക്കു മത്സരിക്കുവാൻ ട്രംപ് അയോഗ്യൻ എന്ന വാദഗതിക്കു ശക്തി കൂടും. ഹണ്ടർ വിധിക്കപ്പെട്ടാലും ജോ ബൈഡനും രൂക്ഷ പൊതുജന വിമർശനം നേരിടേണ്ടി വരും.

ഈ സമയങ്ങളിൽ ഇരു പാർട്ടികളുടെയും നാമനിർദ്ദേശ സംയുക്തസമ്മേളനങ്ങളും നടക്കുന്നു എന്നും ഓർക്കുക. ഇവർ രണ്ടുപേരും മത്സരിക്കാതിരുന്നെങ്കിൽ എന്ന ചിന്തയിൽ പൊതുജനം തിരഞ്ഞെടുപ്പിനെ നേരിടേണ്ടിയും വന്നേക്കാം ? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക