നടന് ബൈജു സന്തോഷിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരന്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ചായിരുന്നു വിവാഹം.
സിനിമ മേഖലയിലെ നിരവധി താരങ്ങള്‍ വിവാഹച്ചടങ്ങുകളില്‍ സന്നിഹിതരായി. പ്രിയദര്ശന്, സോന നായര്‍, കാര്‍ത്തിക, മേനക, സുരേഷ് കുമാര്‍, ഷാജി കൈലാസ്, ആനി, ഭാഗ്യലക്ഷ്മി, മണിയന്‍പിള്ള രാജു, സുരേഷ് ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവര്‍ പങ്കെടുത്തു.
ബൈജു, രഞ്ജിത ദമ്ബതികളുടെ മകള്‍ ഐശ്വര്യ ഡോക്ടര്‍ ആണ്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.