Image

ശ്വേതാ മേനോനും ഗായത്രി സുരേഷും വേഷമിടുന്ന പൊളിറ്റിക്കല്‍ ത്രില്ല‍ര്‍ 'ബദല്‍' തിയേറ്ററുകളില്‍

Published on 05 April, 2024
ശ്വേതാ മേനോനും ഗായത്രി സുരേഷും വേഷമിടുന്ന  പൊളിറ്റിക്കല്‍ ത്രില്ല‍ര്‍ 'ബദല്‍' തിയേറ്ററുകളില്‍

ഗായത്രി സുരേഷ്, ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രമായ "ബദല്‍" (ദി മാനിഫെസ്റ്റോ) തിയേറ്ററുകളില്‍.

ജോയ് മാത്യു, സലിം കുമാർ, സംവിധായകൻ പ്രിയനന്ദനൻ, സന്തോഷ് കീഴാറ്റൂർ, സിദ്ധാർത്ഥ് മേനോൻ, അനീഷ് ജി മേനോൻ, അനൂപ് അരവിന്ദ്, ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.

ഏകദേശം മൂവായിരത്തിലധികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആള്‍ട്ടർനേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കല്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു.

വനമേഖലകളില്‍ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകള്‍ക്കെതിരെ, ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധവും ദൃശ്യവല്‍ക്കരിക്കുന്നു.

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക