Image

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക്

Published on 06 April, 2024
സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന  തെക്ക് വടക്ക്
സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട്ട് തുടങ്ങി.
മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണിക തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കം. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്‌എഫ്കെയില്‍ മത്സര വിഭാഗത്തിലെത്തിയ രണ്ടുപേർ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പ്രേംശങ്കർ.

ജല്ലിക്കെട്ട്, ചുരുളി, നൻ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ. ഹരീഷിന്‍റെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം. ശങ്കുണ്ണി എന്ന അരിമില്‍ ഉടമയായി സുരാജും മാധവൻ എന്ന ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനിയറായി വിനായകനും ചിത്രത്തില്‍ എത്തുന്നു.

രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമത്തിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. മെല്‍വിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കല്‍, ജയിംസ് പാറക്കല്‍ തുടങ്ങിയവരും താരനിരയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക