Image

വിക്രം ചിത്രം തങ്കലാനിലെ പാര്‍വതി തിരുവോത്തിന്റെ പോസ്റ്റര്‍ പുറത്ത്

Published on 07 April, 2024
വിക്രം ചിത്രം തങ്കലാനിലെ പാര്‍വതി തിരുവോത്തിന്റെ പോസ്റ്റര്‍ പുറത്ത്

വിക്രം നായകനാ പാ രഞ്ജിത്ത് ചിത്രം തങ്കലാനില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തില്‍ ഗംഗമ്മ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. നടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഗംഗമ്മയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശക്തി, കൃപ, പ്രതിരോധം എന്നിങ്ങനെയാണ് ഗംഗമ്മയെ കുറിച്ച്‌ എഴുതിയിരിക്കുന്നത്.

ബ്രിട്ടിഷ്‌ ഭരണത്തിൻ കീഴില്‍ കർണാടകയിലെ കോലാർ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കാലൻ’ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും. മാളവികാ മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരണ്‍, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക