Image

ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തി കരീനയും തബുവും കൃതിയും ഒന്നിച്ച 'ക്രൂ'

Published on 07 April, 2024
ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തി കരീനയും തബുവും കൃതിയും ഒന്നിച്ച 'ക്രൂ'

 കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രം   ' ക്രൂ' ആഗോളതലത്തില്‍ സുവര്‍ണ നേട്ടത്തില്‍.

ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് ക്രൂവെന്നാണ് റിപ്പോര്‍ട്ട്.

ക്രൂ ആഗോളതലത്തില്‍ ആകെ 104.08 കോടി രൂപ നേടിയത് വെറും ഒമ്ബത് ദിവസങ്ങളില്‍ ആണെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തില്‍ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് രാജേഷ് കൃഷ്‍ണൻ ആണ്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്ബോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാാണ്. സംവിധാനം ഹൻസാല്‍ മേഹ്‍ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക