Image

ബ്രിട്ടീഷ് സൈബർ സുരക്ഷാ മേധാവിക്ക് ഇന്ത്യയിൽ  ആദ്യ വനിതാ ഹൈക്കമ്മീഷണറായി നിയമനം (പിപിഎം) 

Published on 11 April, 2024
ബ്രിട്ടീഷ് സൈബർ സുരക്ഷാ മേധാവിക്ക് ഇന്ത്യയിൽ  ആദ്യ വനിതാ ഹൈക്കമ്മീഷണറായി നിയമനം (പിപിഎം) 

ബ്രിട്ടീഷ് നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ മേധാവി ലിൻഡി കാമറോണിനെ ഇന്ത്യയിൽ ഹൈക്കമ്മീഷണറായി നിയമിച്ചു. പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കയിലും അഫ്ഘാനിസ്ഥനിലും പ്രവർത്തന പരിചയമുള്ള കാമറോൺ ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വനിതാ ഹൈക്കമ്മീഷണറാണ്. 

മൂന്നു വർഷം പൂർത്തിയാക്കിയ അലക്സ് എല്ലിസിനു പകരം കാമറോൺ നിയമിതയാവുന്നത് ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പു നടക്കുന്ന സമയത്താണ്. ഈ മാസം തന്നെ അവർ ചുമതലയേൽക്കും. 

നാലു വർഷമായി സൈബർ സെക്യൂരിറ്റി മേധാവി ആയിരുന്ന കാമറോൺ മുൻപ് നോർത്തേൺ അയർലൻഡ് ഓഫിസിന്റെ ഡയറക്റ്റർ ജനറൽ ആയിരുന്നു. 

UK cyber czar named as high commissioner to India 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക