Image

ടാമ്പായില്‍ സീനിയര്‍ വെല്‍നസ് ചര്‍ച്ചാ യോഗം മെയ് നാലിന്  

Published on 11 April, 2024
ടാമ്പായില്‍ സീനിയര്‍ വെല്‍നസ് ചര്‍ച്ചാ യോഗം മെയ് നാലിന്  

ടാമ്പാ: വര്‍ദ്ധിച്ചുവരുന്ന മലയാളി വയോജന സമൂഹത്തിന് ഫലപ്രദമായ എന്തെല്ലാം സേവനങ്ങള്‍ നല്‍കുവാന്‍ കഴിയുമെന്ന് ആലോചിക്കുന്നതിനായി, ടാമ്പാ ബേ നിവാസികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ ഒരു ആലോചനാ യോഗം മെയ് നാലിന് മൂന്നു മണിക്ക് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലേറെയായി ടാമ്പായില്‍ കുടുംബ സമേതം താമസിക്കുന്ന, സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള, വയോജന പരിപാലനത്തില്‍ മൂപ്പത് വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള ബഹുമാനപ്പെട്ട ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്‌കോപ്പയാണ് ഈ  സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. 

നമ്മുടെ സമൂഹത്തില്‍ അറുപത്തിയഞ്ചിന് മുകളിലുള്ളവരുടെ എണ്ണം ഏറിവരുകയാണ്. അവരില്‍ പലരും ശാരീരികവും മാനസീകവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്. ജീവിത സായാഹ്നത്തില്‍ ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അനവധിയാണ്. ഭക്ഷണം, യാത്ര, വൈദ്യസഹായം, സുരക്ഷ തുടങ്ങി അനവധി കാര്യങ്ങളില്‍ അവര്‍ക്ക് സഹായം വേണ്ടിവരും. അവരെ ചേര്‍ത്ത് പിടിക്കേണ്ടത്, നമ്മുടെ കടമയും ഉത്തരവാദിത്വമാണെന്ന് ബഹുമാനപ്പെട്ട പൗലോസ് അച്ചന്‍ അഭിപ്രായപ്പെട്ടു. 

ടാമ്പായിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സാമുദായിക, സാംസ്‌കാരിക സംഘടനാ നേതാക്കന്മാര്‍ ഈ ആലോചനാ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഇത്തരം ഒരു സംഭവം ഫലപ്രാപ്തിയിലാക്കുവാന്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം ആവശ്യമാണ്. കഴിവുള്ളവരെല്ലാം തന്നെ ഈ മീറ്റിംഗില്‍ പങ്കെടുത്ത് ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Date: Saturday, May 4, 2024, @ 3.00 PM
Palce: St. Gregorios Orthodox Church Hall
11407 Jefferson Road, Thonotosassa, FL 33592.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ (813 838 1756),
സ്റ്റീഫന്‍ ലൂക്കോസ് (813 203 1088),
ടി. ഉണ്ണികൃഷ്ണന്‍ (813 334 0123),
ബാബു ദേവസ്യ (931 628 7120),
ടിറ്റോ ജോണ്‍ (813 408 3777),
ബ്ലസന്‍ മണ്ണില്‍ (727 481 9680),
കെ.കെ. ഏബ്രഹാം (813 690 4150),
അമ്മിണി ചെറിയാന്‍ (813 947 9047), 
രാജു മൈലപ്രാ (201 657 0090)

Join WhatsApp News
Molly J Korah 2024-04-11 14:14:14
interested
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക