Image

ഒ.ജെ. സിംപ്‌സൺ അന്തരിച്ചു; $100 മില്യണിലധികം   ഗോൾഡ്‌മാൻ കുടുംബത്തിനു നൽകാൻ ബാക്കി 

Published on 12 April, 2024
ഒ.ജെ. സിംപ്‌സൺ അന്തരിച്ചു; $100 മില്യണിലധികം   ഗോൾഡ്‌മാൻ കുടുംബത്തിനു നൽകാൻ ബാക്കി 

ബുധനാഴ്ച പ്രോസ്റ്റേറ്റ് കാൻസർ മൂലം  മരിച്ച അമേരിക്കൻ ഫുടബോൾ ഇതിഹാസം ഒ.ജെ. സിംപ്‌സൺ ഇനിയും $100 മില്യണിലധികം റോൺ ഗോൾഡ്‌മാന്റെ കുടുംബത്തിനു നൽകാനുണ്ടെന്നു റിപ്പോർട്ട്. ഒരൊറ്റ ഡോളർ പോലും ബാക്കിയില്ലാതെ പിരിച്ചെടുക്കും എന്ന നിലപാടിലാണ് ഗോൾഡ്‌മാൻ കുടുംബം. 

മുൻ ഭാര്യ നിക്കോൾ ബ്രൗൺ സിംപ്‌സണെയും സുഹൃത്ത്  ഗോൾഡ്‌മാനെയും  കൊലപ്പെടുത്തി എന്ന കേസിൽ 1995ൽ  ഒ.ജെ. സിംപ്‌സൺ (76) കുറ്റവിമുക്തനായിരുന്നു. എന്നാൽ രണ്ടു കൊല്ലത്തിനു ശേഷം അദ്ദേഹം $33 മില്യണിലധികം പണം നൽകാൻ  സിവിൽ കേസിൽ വിധിച്ചു. 

സിംപ്‌സൺ പൂർണമായ തുക നൽകിയിട്ടില്ലെന്നു ഗോൾഡ്‌മാൻ കുടുംബ അഭിഭാഷകൻ ഡേവിഡ് കുക്ക് 'ഡെയ്‌ലി മെയിൽ' പത്രത്തോട് പറഞ്ഞു. ഇപ്പോൾ മൊത്തം $100 മില്യൺ ആയിട്ടുണ്ട്. 

സിംപ്‌സൺ മരിച്ചെന്ന വാർത്ത കേട്ടപ്പോൾ കുക്ക് പറഞ്ഞു: "ഞങ്ങൾ ഇവിടന്നു വീണ്ടും തുടങ്ങും. ഈ പ്രശ്നം വളരെ  നീണ്ട കാലമായി കിടക്കുന്നതാണ്. പണം ചിലപ്പോൾ ഏതെങ്കിലും ട്രസ്റ്റിൽ കിടപ്പുണ്ടാവും. ചിലപ്പോൾ പൂർണമായി അപ്രത്യക്ഷമായിട്ടുമുണ്ടാവാം."  

ഗോൾഡ്‌മാൻ കുടുംബത്തിനു പണം നൽകാൻ വേണ്ടി സിംപ്‌സൺ  തന്റെ സ്പോർട്സ് ഉപഹാരങ്ങൾ പലതും ലേലത്തിൽ വിറ്റു .  നിക്കോൾ ബ്രൗണിന്റെ മരണം സംബന്ധിച്ചു സിംപ്‌സൺ എഴുതിയ നോവലിന്റെ അവകാശവും ഗോൾഡ്‌മാൻ കുടുംബത്തിനു നൽകാൻ 2007ൽ കോടതി നിർദേശിച്ചിരുന്നു. 

സിംപ്‌സൺ ചെറിയ തുകകൾ മാത്രമേ നൽകിയിരുന്നുള്ളൂ എന്ന് റോൺ ഗോൾഡ്‌മാന്റെ പിതാവ് ഫ്രെഡ് ഒരിക്കൽ പറഞ്ഞിരുന്നു. 2022 ജൂണിൽ ആ കടം $96 മില്യൺ ആയെന്നു അദ്ദേഹം പറഞ്ഞു. ആ വർഷം കോടതിയിൽ ഗോൾഡ്‌മാൻ കുടുംബം നൽകിയ കണക്കനുസരിച്ചു സിംപ്‌സൺ 1997 വിചാരണയ്ക്ക് ശേഷം ആകെ കൊടുത്തത് $133,000 ആണ്. 

 സിംപ്‌സൺ മരിച്ചെന്ന വാർത്ത വ്യാഴാഴ്ച കേട്ടപ്പോൾ ഫ്രെഡ് ഗോൾഡ്‌മാൻ പറഞ്ഞത് ലോകത്തിനു വലിയ നഷ്ടമൊന്നും ഉണ്ടായില്ല എന്നാണ്.  

ഫുട്ബോൾ മൈതാനത്ത് പ്രശസ്തിയിലേക്ക് ഉയര്ന്ന  സിംപ്സൺ, സിനിമകളിലും ടെലിവിഷനിലും പരസ്യത്തിലും ഒട്ടേറെ തുക സമ്പാദിച്ചു .

2006-ൽ, "ഇഫ് ഐ ഡിഡ് ഇറ്റ്" എന്ന പേരിൽ ഒരു പുസ്തക കൈയെഴുത്തുപ്രതിയും, ഒരു ടെലിവിഷൻ അഭിമുഖവും അദ്ദേഹം വിറ്റു.  താൻ ചെയ്തില്ലെന്ന് പറയുന്ന  കൊലപാതകങ്ങളുടെ "സാങ്കൽപ്പിക" വിവരണം ആയിരുന്നു അതിൽ .  പൊതുജന  പ്രതിഷേധം കാരണം രണ്ട് പ്രോജക്റ്റുകളും അവസാനിപ്പിച്ചു.  എന്നാൽ മിസ്റ്റർ ഗോൾഡ്മാൻ്റെ കുടുംബം പുസ്തകത്തിൻ്റെ അവകാശം നേടി,  സിംപ്‌സനെ കുറ്റകാരനാക്കുന്ന ഭാഗങ്ങൾ ചേർത്ത്  പ്രസിദ്ധീകരിച്ചു 

2007-ൽ, ചില സ്‌പോർട്‌സ് വസ്തുക്കളുടെ  ഡീലർമാരുടെ ലാസ് വെഗാസിലെ ഹോട്ടൽ മുറിയിൽ ഓ.ജെ.യും കൂട്ടാളികളും അതിക്രമിച്ചുകയറി ശേഖരങ്ങൾ കൈക്കലാക്കി. സാധനങ്ങൾ തന്നിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.  എന്നാൽ 2008-ൽ ഒരു ജൂറി സായുധ കവർച്ചയും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ 12 കുറ്റങ്ങൾ ചുമത്തി.   നെവാഡ സ്റ്റേറ്റ് ജയിലിൽ ഒമ്പത് മുതൽ 33 വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടു. ഏറ്റവും കുറഞ്ഞ കാലാവധി ജയിലിൽ  അദ്ദേഹം 2017-ൽ പുറത്തിറങ്ങി.

റാഗ്-ടു-റിച്ച് കഥകൾ ഇഷ്ടപ്പെടുന്ന അമേരിക്കയിൽ    നീതി, വംശീയ ബന്ധങ്ങൾ, സെലിബ്രിറ്റികൾ എന്നിവയെക്കുറിച്ചുള്ള  പുസ്തകങ്ങളുടെയും സിനിമകളുടെയും പഠനങ്ങളുടെയും സംവാദങ്ങളുടെയും ഒരു വേലിയേറ്റം സിംസൺ സൃഷ്ടിച്ചു.   അതൊന്നും അത്ര സുഖകരമായിരുന്നില്ല. 

ഒറ്റക്കാരാണെന്ന നിലയിൽ അദ്ദേഹം കോളേജ്, പ്രൊഫഷണൽ റെക്കോർഡുകൾ തകർത്തു. ഹൈസ്മാൻ ട്രോഫി നേടി, പ്രോ ഫുട്ബോളിൻ്റെ ഹാൾ ഓഫ് ഫെയിമിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഹെർട്സിനും മറ്റ് ക്ലയൻ്റുകൾക്കുമായി ഡസൻ കണക്കിന് സിനിമകളിലും അവിസ്മരണീയമായ പരസ്യങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എബിസിയുടെയും എൻബിസിയുടെയും സ്പോർട്സ് അനലിസ്റ്റായിരുന്നു.

വീടുകൾ, കാറുകൾ, ഉജ്വലമായ  ഒരു കുടുംബം എന്നിവ സ്വന്തമാക്ക. ഒരു അമേരിക്കൻ ആരാധനാപാത്രമായി  മാറി.  

ആദ്യഭാര്യയെ വിവാഹമോചനം നേടിയ ശേഷം വെയിട്രസ് ആയിരുന്ന നിക്കോൾ ബ്രൗണിനെ വിവാഹം ചെയ്തു. എന്നാൽ നിരന്തരം അവരെ ഉപദ്രവിച്ചു. ഒടുവിൽ 1992 ൽ വിവാഹമോഹനം നടത്തി. എന്നിട്ടും അവരെ പിന്തുടർന്നു. അങ്ങനെ ഗോൾഡ്മാനോപ്പം ബ്രൗണിനെ കണ്ട ഓ.ജെ. ഇരുവരെയും കൊന്നു എന്നായിരുന്നു കേസ്. 

അഞ്ച് ദിവസത്തിന് ശേഷം, മിസ്റ്റർ സിംപ്‌സൺ അവരുടെ രണ്ട് കുട്ടികളുമായി നിക്കോളിൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുതു. അറസ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ  , വെളുത്ത ഫോർഡ് ബ്രോങ്കോ കാറിൽ  പലായനം ചെയ്തു. തൻ്റെ പഴയ സുഹൃത്തും സഹപ്രവർത്തകനുമായ അൽ കൗലിംഗ്‌സ്  ആയിരുന്നു ഡ്രൈവർ.  തന്റെ  തലയിൽ തോക്ക് പിടിച്ച് ഓ.ജെ. ആത്മഹത്യാഭീഷണി മുഴക്കി.   തെക്കൻ കാലിഫോർണിയയിൽ 60 മൈൽ അങ്ങനെ പോയി. പോലിസ് കാറുകളും  ടെലിവിഷൻ   ഹെലികോപ്റ്ററുകളും പിന്തുടർന്നു. ആ ചെയ്‌സ്  ലോകമെങ്ങും ജനം കണ്ടു 

കാറിനെ പോലീസ് തടഞ്ഞു നിർത്തിയില്ല. പകരം വീട്ടിൽ എത്തിയ ഓ.ജെയെ അറസ്റ്റു ചെയ്തു. വിചാരണയിൽ അമേരിക്കയിലെ ഏറ്റവും സമർത്ഥരായ അഭിഭാഷകർ  ജോണി എൽ. കോക്രാൻ ജൂനിയർ, എഫ്. ലീ ബെയ്‌ലി, അലൻ എം. ഡെർഷോവിറ്റ്‌സ്, ബാരി ഷെക്ക്, റോബർട്ട് എൽ. ഷാപ്പിറോ എന്നിവരടങ്ങിയ "ഡ്രീം ടീം"  ഓ.ജെ.ക്കു വേണ്ടി ഹാജരായി. പത്രണ്ടില് പത്ത് ആഫ്രിക്കൻ  വംശജരടങ്ങിയ ജൂറി ഓ.ജെ.യെ വിട്ടയച്ചു 

അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് വിചാരണ തെളിയിച്ചു. അത് പോലെ  അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് ഫ്യുവർമാൻ  വംശീയ പരാമർശങ്ങൾ സ്ഥിരം നടത്തുന്ന വ്യക്തി ആണെന്നും കണ്ടെത്തി. 

വാറന്റില്ലാതെ ഓ.ജെ.യുടെ വീട്ടിൽ കയറി അയാൾ കയ്യുറകൾ കണ്ടെത്തി. ആ കയ്യുറകൾ ഓ.ജെ.കു പാകമല്ലായിരുന്നു.  “If the glove don’t fit, you must acquit,” Mr. Cochran told the jury.  ആ പരാമർശം അമേരിക്കയാകെ അലയടിച്ചു.

എന്തായാലും കോടതിയലക്ഷ്യത്തിനു അന്വേഷണ ഉദ്യഗസ്ഥൻ ശിക്ഷിക്കപ്പെട്ടു. ഓ.ജെ. കേസിൽ ശിക്ഷിക്കപ്പെട്ട ഏകവ്യക്തി!

കറമ്പരും  വെളുമ്പരും  തമ്മിലുള്ള വംശീയ സംഘർഷം കേസ് പുറത്തു കൊണ്ട് വന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക